സൗഹൃദം
ജീവിതത്തിൽ ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്നത് സ്വപ്നം കാണാനാണ്....കാരണം, അവിടെയാണ് ഞാൻ സ്നേഹിക്കുന്നവർ എന്റെ കൂടെയുളളത്..
പ്രണയത്തേക്കാൾ സുന്ദരമായ ചില സൗഹൃദങ്ങളുണ്ട്...നഷ്ടമാക്കാൻ മനസ് വരാതെ എന്തിനും ഞാൻ കൂടെയുണ്ടെന്ന് പറയാതെ പറഞ്ഞ് ഒന്നു ചേർത്തു പിടിക്കുമ്പോഴുള്ള ആ സുഖമുണ്ടല്ലോ അതിനോളം വരില്ല ഒരു പ്രണയവും.
എവിടെയോ ജനിച്ചു എവിടെയോ ജീവിച്ച നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം..
പുഞ്ചിരിയെക്കാൾ വിലയുണ്ട് കണ്ണുനീരിന് കാരണം പുഞ്ചിരി കാണുന്നവർക്കെല്ലാം നൽകാം പക്ഷെ കണ്ണുനീർ സ്നേഹിക്കുന്നവർകു മാത്രമേ നൽകാൻ കഴിയുള്ളൂ....❣
നാം പോലും അറിയാതെ നമ്മളെ പിന്തുടർന്നു സ്നേഹിക്കുന്നവരെ തിരിച്ചറിയുന്നിടത്താണ് നമ്മളുടെ സന്തോഷം തുടങ്ങുന്നത് ...!!!
സ്വയം അകന്നിട്ട്... നീയെന്തെ അകന്നതെന്നു ചോദിക്കുന്നവരാവരുത് സൗഹൃദം... അകലാൻ തുടങ്ങുന്നവരെ അടുപ്പിച്ച് നിർത്താൻ ശ്രമിക്കുന്നവരാവണം .. സൗഹൃദം....
ആയിരം കൊല്ലം ഈ ഭൂമിയിൽ ജീവിക്കുന്നതിനേ ക്കാൾ എനിക്കിഷ്ട്ടം എന്നെ സ്നേഹിക്കുന്നവരുടെ കൂടെ ഒരു ദിവസമെങ്കിലും ജീവിക്കുന്നതാണ്
ചില സൗഹൃദങ്ങളുണ്ട് ചേമ്പിലത്താളിലെ ജലകണം പോലെ... സ്വന്തമെന്നു കരുതി നെഞ്ചോടു ചേർക്കവേ അറിയാതെ ഊർന്നകലുന്നവ.......
ഹൃദയം നിറഞ്ഞ് സ്നേഹിച്ച ഒരാളെ..... അത്രയേറെ സ്നേഹിക്കേണ്ടിയിരുന്നില്ല.... എന്ന് തോന്നുന്നത്.... പിണങ്ങുമ്പോഴൊ.. കുറ്റപ്പെടുത്തുമ്പോഴൊ അല്ല... അയാളെ നഷ്ടപ്പെടുന്നു എന്ന് തോന്നുമ്പോഴാണ്.
നമ്മള് ജീവനുതുല്യം സ്നേഹിച്ചവര് നമ്മുടെ മുന്നില് നാടകമാടുംബോള് അവിടെ തോല്ക്കുന്നത് നമ്മളാണ് നമ്മുടെ സ്നേഹമാണ്
നമ്മെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാതിരിക്കലാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന് ഒരിക്കല്‍ നാം തിരിച്ചറിയുക തന്നെ ചെയ്യും.
യാത്ര പറഞ്ഞു പിരിഞ്ഞു, പാതി വഴിയിലെത്തുമ്പോയും ഒരു പിൻ വിളിക്കായ് മനസ്സ് കൊതിക്കുന്നുണ്ടെങ്കിൽ...... വേർപ്പെട്ടു പോയ ആ വേദനയുടെ പേരാണു സൗഹൃദം.
ഇന്ന് ജീവിച്ചു തീർക്കുന്ന ഓരോ നിമിഷവും നാളത്തെ ഓർമ്മകൾ ആകുമ്പോൾ, ആ ഓർമ്മച്ചെപ്പിൽ ഒരു പോറൽപോലും ഏൽക്കാതെ സൂക്ഷിക്കാനാവട്ടെ നമ്മുടെ ഈ സൗഹൃദം.
രാമനെ പോലെ ജീവിക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷേ സീതയെ പോലെ ഒരു പെണ്ണ് കിട്ടണ്ടേ പിന്ന ആകെ ഉള്ള ആശ്വാസം വാനരപ്പടപോലുള്ള ഒരു കൂട്ടം ഫ്രണ്ട്സ് ഉള്ളതാണ്....
ചില കാര്യങ്ങൾ നമ്മൾ മറക്കാറുണ്ട് ചിലതെക്കെ ഓർത്ത് വെയ്ക്കാറുണ്ട് പക്ഷെ ചില ചങ്ങായിമാരെ ഓർത്തിരിക്കാൻ നമ്മുടെ ഇടയിൽ പഴയ ഒരു'' ഓട്ടോഗ്രാഫും കൈയ്യെപ്പും മാത്രം !!!!പക്ഷെ എന്റെ ചങ്ങായിമാരെ ഓർക്കാൻ എനിക്ക് ഓട്ടോഗ്രാഫിന്റെ ആവശ്യം ഇല്ലായിരുന്നു """മനസ്സിന്റെ താളുകളിൽ അവരൊക്കെ എന്നേ എഴുതപ്പെട്ടു കഴിഞ്ഞിരുന്നു
ഒരു പേനക്ക് തെറ്റ് പറ്റും. പക്ഷെ, ഒരു പെൻസിലിനു തെറ്റ് പറ്റില്ല. കാരണം അതിനു ഒരു നല്ല സുഹൃത്തുണ്ട്... റബ്ബർ. തെറ്റുകൾ മായ്ക്കുവാനും നിങ്ങളെ തികഞ്ഞവരാക്കാനും നല്ല സുഹൃത്തിനു മാത്രമേ കഴിയു... !
ഇനി എത്ര ദൂരം ഈയാത്ര എന്നറിയില്ല. കയറ്റംനിറഞ്ഞ യാത്ര ഇനിഇറക്കത്തിലേക്കുള്ളതായിരിക്കാം എന്നാലും ഉള്ളിൽ സന്തോഷം മാത്രം. കാരണം ഈ യാത്രക്കിടെ കണ്ണാടിപോലോത്തെ കുറെ സുഹൃത്തുക്കളെ കിട്ടി കണ്ണാടി ഒരികലും ഞാൻ കരയുമ്പോൾ എന്നെ നൊക്കി ചിരിച്ചിട്ടില്ലാ അതുപോലെയാണ് എന്റെ സുഹൃത്തുക്കളും ....
സാഹചര്യത്തിന് അനുസരിച്ച് നമ്മെ ഒഴിവാക്കാൻ ശീലിച്ചവരല്ല.. കാലം മാറിയാലും കോലം മാറിയാലും ചങ്കിൽ സ്നേഹം നിറച്ച് കൈവിട്ടുകളയാതെ നമ്മെ നെഞ്ചോടു ചേർത്തു വെക്കുന്നവരാണ് നമ്മുടെ യഥാർത്ഥ ഫ്രണ്ട്സ്...!!!!!!!!
ഈ പ്രണയം എന്ന വികാരം കൊണ്ട് നഷ്ട്ടമാകുന്നത് നല്ലൊരു ഫ്രണ്ട്നെ ആണ് എന്തും തുറന്ന് പറയാൻ പറ്റുന്ന ചങ്കിനെ..
ഒരു യഥാർത്ഥ ഫ്രണ്ട് നമ്മളെ എപ്പോളും ശല്യപെടുത്തികൊണ്ടിരിക്കും. ദേഷ്യം പിടിപ്പിക്കാൻ നോക്കും നമ്മൾ അകറ്റാൻ നോക്കിയാലും പുറകെ വരും..
വർഷങ്ങൾ കൊണ്ടുള്ളപ്രണയം നിമിഷങ്ങൾകൊണ്ട് തകരും. പക്ഷെ നിമിഷങ്ങൾ കൊണ്ടുള്ള സൗഹ്യദം വർഷങ്ങളോളം നിലനിൽക്കും.
ജീവിതത്തിന്റെ ആരംഭം ശബ്ദത്തിൽ നിന്നാണ് ,എന്നാൽ അവസാനം നിശബ്ദദതയിലാണ്. പ്രേമം ഭയത്തോടെ തുടങ്ങുന്നു ,എന്നാൽ കണ്ണീരിൽ അവസാനിക്കുന്നു .പക്ഷെ സൗഹൃദം എവിടെവെച്ചും ഇപ്പോഴും തുടങ്ങാം ,അതിനു അന്തമില്ല അവസാനമില്ല
നമ്മൾ എത്ര വിട്ട് നിന്നാലും ... മനസ്സ് നമ്മളെ വീണ്ടും അങ്ങോട്ട് തന്നെ എത്തിക്കുന്നു ... അതാണ് യഥാർത്ഥ "ഫ്രണ്ട്ഷിപ്പ് " എത്ര കണ്ടില്ലാന്ന് നടിച്ചാലും നമ്മുക്ക് അതിന് സാധിക്കില്ല ...
ചങ്കെന്ന് പറഞ്ഞ് തോളിൽ കയ്യിട്ട് നടന്നവ൪ ഇന്ന് എന്റെ സ്റ്റാറ്റസ് നോക്കുന്ന വെറും യന്ത്രങ്ങളാണ്. തിരിച്ച് പ്രതികരിക്കാത്തവ൪.
പിണക്കങ്ങൾ ചിലപ്പോൾ വേദന നൽകും. പക്ഷേ ആ വേദനക്കും ഒരു സുഖം ഉണ്ട്. കാരണം ഏറ്റവും വേണ്ട പെട്ടവർക്കു മാത്രമേ വേദന നൽകാൻ കഴിയൂ........