റംസാൻ
ഒരു കാരക്കയുടെ കഷ്ണം കൊണ്ടെങ്കിലും നിങ്ങൾ നോമ്പ് തുറപ്പിക്കുവീൻ എന്ന് പഠിപ്പിച്ച നബി (സ്വ) തങ്ങളുടെ വാക്കുകൾ ഓർത്തുകൊണ്ട്... ഏവർക്കും പുണ്യങ്ങളുടെ പൂക്കാലത്തേക്ക് സ്വാഗതം.
നോമ്പിന്റെയും ത്യാഗത്തിന്റെയുംപ്രതീകമായി , ലൈലത്തുൽ ഖദ്റിന്റെ നൻമയുമായി ഇതാ ഒരു റമളാൻ കൂടി വരവായി.. എല്ലാവർക്കും റംസാൻ ആശംസകൾ
അയൽവാസി പട്ടിണി കിടക്കുന്ന സമയത്ത് ഒരു മുസ്ലിം വയറ് നിറച്ച് ഭക്ഷണം കഴിച്ചാൽ അവൻ പരിപൂർണ മുസ്ലിം അവുകയില്ല :മുഹമ്മദ് നബി റംസാൻ ആശംസകൾ
ശവ്വാലിന്റെ പൊന്നമ്പിളിക്കീറ് മാനത്തു തെളിയവേ വിശ്വാസി ഹൃദയത്തിൽ പെരുന്നാളിന്റെ നിലാവ് ഏവർക്കും എന്റെ ചെറിയപെരുന്നാൾ ആശംസകൾ
നാളത്തെ പുലരി ഈദിന്റെതാണ്. കഴിഞ്ഞ ദിന രാത്രങ്ങളിലൂടെ നേടിയെടുത്ത ഊർജ്ജം വരും നാളുകളിലേക്ക് നമുക്കേവർക്കും പ്രയോജനകരമാവട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട് സുഹൃത്തുക്കൾക്ക് എന്റെയും കുടുംബത്തിന്റെയും ഹൃദ്യമായ പെരുന്നാൾ ആശംസകൾ...
മുപ്പത് നോമ്പിൻറ്റെ പുണ്യവും. അത്തറിന്റെ സുഗന്ധവും കൈകളില്‍ മൈലാഞ്ചി ചോപ്പിൻറ്റെ മനോഹാരിതയും തക്ബീർ ധ്വനികളാൽ കാതിനും ഖൽബിനും സന്തോഷമേകി ഒരു ചെറിയ പെരുന്നാൾ കൂടി .. എല്ലാ കൂട്ടുകാർക്കും എൻറ്റെ ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ
ഒരു നല്ലവാക്കു ഒരു നല്ലവൃക്ഷത്തെപ്പോലെയാണ് അതിന്റെ വേരുകൾ ഉറച്ചതും ശിഖരങ്ങൾ ആകാശത്തു ഉയർന്നു നിൽക്കുകയും ചെയ്യുന്നു ഖുർആൻ Happy ramsan
നീട്ടുന്ന കൈകൾ നാഥാ നീ മടക്കല്ലേ.. നേട്ടത്തെ ഉത്തരം നല്കിടാതിരിക്കല്ലേ.. നേർവഴി കാട്ടാതെ ഇരുളിൽ നടത്തല്ലേ നഷ്ട്ടപെട്ട കൂട്ടരിൽ ഞങ്ങളെ പെടുത്തല്ലേ … Happy ramsan
പരിപാവനമായ വ്രതാനുഷ്ടനത്തിന്റെ ഈ റംസാൻ നാളുകളിൽ പരമകാരുണികനായ അല്ലാഹുവിന്റെ കൃപ നിനക്കുണ്ടാകട്ടെ . റംസാൻ ആശംസകൾ
അല്ലാഹുവേ , സുകൃതങ്ങൾ ചെയ്യാൻ പുർണ്ണ മനസ്സും ഉണർവ്വും എനിക്ക് നീ ഔദാര്യമായി തരണേ , അശ്രദ്ധയും അബദ്ധവും എന്നിൽ നിന്ന് അകറ്റുകയും ചെയ്യണേ , നിന്റെ മഹത്തായ ദാന ശീലത്തെ മുൻ നിർത്തി ഞാൻ ചോദിക്കുന്നു .ഈ ദിനത്തിൽ നിന്റെ വസിഷ്ട്ട ദാസന്മാർക്കുമേൽ അവതരിക്കുന്ന സർവ്വ അനുഗ്രഹത്തിൽ നിന്നും ഒരു വിഹിതം നീ വിദിച്ചു അരുളനെ. റംസാൻ മുബാറക്ക്
പ്രാർത്ഥനകൾ വർദിപ്പിച്ചു സകല തിന്മകളിൽ നിന്ന് അകന്നുനില്ക്കുവാനും , ആത്മീയമായും , ശാരീരികമായും സ്വയം പര്യാപ്ത്തനാകാൻ ഈ പുണ്യ ദിനങ്ങളെ സമ്മാനിച്ച അല്ലാഹുവിനെ നന്ദിയോടെ സ്മരിക്കുന്നു റംസാൻ മുബാറക്ക്
പത്തു ദിവസങ്ങൾ അടങ്ങുന്ന മൂന്ന് ഭാഗങ്ങളായി റമദാനെ തിരിച്ചിരിക്കുന്നു. ഇതിനെ റഹ്‌മ (ദൈവകൃപ), മഗ്‌ഫിറ(പാപമോചനം), നിജാദ് (നരക വിമുക്തി) എന്നിങ്ങനെ പേരു നൽകിയിരിക്കുന്നു. അവസാനത്തെ പത്തിലുള്ള പവിത്രമാക്കപ്പെട്ടതും ആയിരം മാസത്തേക്കാൾ പുണ്യകരവുമായ രാവാണ് ലൈലത്തുൽ ഖദ്ർ. ഖുർആൻ അവതരിപ്പിച്ചുവെന്നതാണ് ഈ രാവിന്റെ പ്രത്യേകത. റംസാൻ മുബാറക്ക്
ഈ പരിശുദ്ധ മാസത്തിന്റെ പുണ്യം നിനക്ക് സന്തോഷവും സമാധാനവും നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....റമദാൻ മുബാറക്
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹ വാതിലുകൾ എന്നും നിനക്കായി തുറന്നീടുവാൻ പ്രാർത്ഥിക്കുന്നു....റംസാൻ ആശംസകൾ