റിപ്പബ്ലിക് ദിനം
അഭിമാനിക്കാൻ വീണ്ടും ഒരു റിപ്പബ്ലിക് ദിനം. ഓർമ്മിക്കുക ഒരുപാടു പേരുടെ ത്യാഗത്തിന്റെ വില നാം വിസ്മരിക്കരുത് .പോരാടുക തീവ്രവാദത്തിനെതിരെ വർഗീയതക്കെതിരെ, ഒന്നിക്കുക വീണ്ടും ത്രിവർണ്ണ പതാകയ്ക്കു കീഴെ..
പിറന്ന മണ്ണ് അന്യർ കയ്യേറിയപ്പോൾ ജാതിമതഭേതമന്യേ സംഘടിച്ച് അന്നവർ പോരാടി .സ്വന്തം ജീവൻ നാടിനുവേണ്ടി ബാലിയർപ്പിച്ചു . അന്നവരെ ഏകീകരിച്ച ശക്തി സ്വാതന്ത്ര്യ ബോധമാണ് . സ്വാതന്ത്ര്യത്തിന്റെ ചിറകേറി നമുക്കുയരാം . ആ ചിറകുകൾ തളരാതെ സുക്ഷിക്കാം . റിപബ്ലിക് ദിനാശംസകൾ
ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഒന്നിച്ചു നിൽക്കുമ്പോൾ ഈ മണ്ണിൽ പുളകങ്ങൾ വിളയും, മാതൃ മനവും കോരിത്തരിക്കും അതിനായ് വിതറട്ടെ നൽ വിത്തുകൾ മണ്ണിൽ അവിടെ വിരിയട്ടെ സ്വാതന്ത്ര്യ പൊലിമയെന്നും.
സാമ്രാജ്യ ത്വത്തിന്റെ ഇരുട്ടിൽനിന്ന് പ്രകാശം നിറഞ്ഞ ലോകത്തിലേക്ക് നമ്മെ നയിച്ച ധീര ദേശാഭി മാനികളെ ഓർത്ത് നമ്മുക്ക് ഈ സുദിനം ആഘോഷിക്കാം.
സാഹോദര്യത്തിന്റെയും , ഐക്യത്തിന്റെയും , സമാധാനത്തിന്റെയും പൊൻപുലരി ഉണരുന്ന ഒരു റിപബ്ലിക് ദിനം കൂടി വരവായി. എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ റിപബ്ലിക് ദിനാശംസകൾ .
അസഹിഷ്ണുതാ അപസ്വരങ്ങൾ ഭാരതത്തെ ഭീതിതമാക്കുമ്പോൾ നന്മയുടെ സഹിഷ്ണതാ സുദിനങ്ങൾക്കായ് നമുക്ക് കൈകോർക്കാം... ഏവർക്കും റിപ്പബ്ലിക് ഡേ ആശംസകൾ