സ്ത്രീ
ഒരു സ്ത്രീയായി പിറന്നതിൽ അഭിമാനിക്കു.. പുരുഷന്റെ ജീവിതത്തിൽ തിരി തെളിയിക്കുന്ന പ്രകാശമാണ് സ്ത്രീ ഓരോ കുടുംബ ജീവിതത്തിലും നിറഞ്ഞു കത്തുന്ന പ്രകാശം..
സ്ത്രീയുടെ സ്വപ്‌നങ്ങൾ വലുതാണ്.. അവൾ ഉയരങ്ങളിലേക്ക് പറന്നുയരട്ടെ.. അവളുടെ ചിറകുകളുടെ അളവ് ഓരോദിനം കഴിയുമ്പോഴും ഉയരങ്ങളിക്ക് എത്തപെടട്ടെ ..
ഹേ സ്ത്രീ രത്നമേ നീ ഉണരുക ഈ ലോകത്തിനായി പ്രവർത്തിക്കുക മറ്റുള്ളവർക്ക് പിച്ചി ചീന്താനുള്ളതല്ല നിന്റെ ജീവിതം മറ്റുള്ളവരെ നോക്കി കാണാനുള്ളതാണ്..
സ്നേഹവും സഹാനുഭൂതിയും വാത്സല്യവും പേറി നടക്കുന്ന ഓരോ സ്ത്രീയും അമ്മയാണു ...സമൂഹത്തിനു മുതൽക്കൂട്ടാവുന്ന അമ്മ. ഈ സ്നേഹത്തിനുമുമ്പിൽ ഒരു നിമിഷം നമുക്ക് തല കുനിക്കാം .
മുഷ്ട്ടി ചുരുട്ടിയ കൈകളിൽ മുലപ്പാലിൻ ശക്ത്തിയെന്നോർക്കുകിൻ ഉയർത്തില്ല ഒരുത്തനും സ്ത്രീക്ക് നേർ ഒരുവിരൽ. സ്ത്രീ യെ ബഹുമാനിക്കു.. ഒരൊപുരുഷന്റെ നന്മക്കു പിന്നിലും സ്ത്രീയുടെ ഒരു വാക്കുണ്ടായിരിക്കും ആ വാക്കാണ് ഓരോ നന്മയും..
സ്ത്രീ അമ്മയാണ് ഭാര്യയാണ് സഹോദരിയാണ് ഈ പ്രപഞ്ചത്തിൽ തുടിക്കുന്ന ജീവനും പിടയുന്ന ജീവനും കൊതിക്കുന്ന മനസ്സിനും വേണ്ടി വാർത്തെടുത്ത ഒരേ ഒരു സൃഷ്ട്ടി .
സ്ത്രീകളെ കൂടി രാഷ്ട്രീയത്തിൽ കൊണ്ടുവരാതെ ബഹുജനങ്ങളെ രാഷ്ട്രീയത്തിൽ കൊണ്ടുവരാനാകില്ല മനുഷ്യ രാശിയുടെ പകുതിയോളം വരുന്ന സ്ത്രീകളെ മാറ്റി നിർത്തികൊണ്ട് ഒരു സാമൂഹ്യ മാറ്റവും പൂർണ്ണമാകുന്നില്ല..
സ്ത്രീയെന്നതിൽ അഭിമാനിക്കു ആഘോഷിക്കു ഓരോ നിമിഷവും നിങ്ങളുടെ വിലയേറിയ കഴിവുകളെ ഈ ലോകത്തിന്റെ തെളിവുകളായി സമർപ്പിക്കു..
സ്ത്രീ ഈ സമൂഹത്തിലെ ഒരു സൃഷ്ട്ടി തന്നെ , ആ സ്ത്രീ സൃഷ്ട്ടിക്കു പിന്നിൽ ഇല്ലാത്ത ശക്തികൾ ഇല്ല സ്ത്രീ ഇല്ലെങ്കിൽ പുരുഷനുണ്ടോ? ത്യാഗത്തിന്റെ പ്രതീകം ആണ് സ്ത്രീ.
ഓരോ അത്ഭുതകരമായ നിമിഷവും നിന്റെ കൂടെ ഉള്ളതാണ് ഞാൻ വീക്ഷിച്ചുകൊണ്ടിരിക്കുന്ന എന്റെ സ്ത്രീത്വമേ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് നിന്നെ .
എല്ലാ ഭാഷയിലും ഏറ്റവും മധുരമുള്ള , ഏറ്റവും ആഴമുള്ള വാക്ക് സ്നേഹവും ,കരുണയും ത്യാഗവുമെല്ലാം ഒന്നിച്ചു ചേരുന്ന ഈ വാക്കിനാൽ വിളിക്കപ്പെടാൻ ഭാഗ്യം ലഭിച്ച എല്ലാ അമ്മമാർക്കും അനുഗ്രഹീതർ.