പ്രചോദനം
മെഴുകുതിരിപോലെയാണ് എല്ലാപേരുടെയും ജീവിതം..ദൂരത്തു നിന്ന് നോക്കിയാൽപ്രകാശം മാത്രമേ കാണൂ..അടുത്ത് ചെന്ന് നോക്കുക, കണ്ണീർ ചിന്തുന്നത് കാണാൻ പറ്റും.
ജീവിതം ആരുടേയും മുന്നിൽ തോൽക്കുവാൻ ഉള്ളതല്ല. വിജയിച്ചു കാണിക്കുവാൻ ഉള്ളതാണു പ്രത്യേകിച്ച് നമ്മെ വെറുക്കുന്ന ആളുകൾക്ക് മുന്നിൽ..
ആഗ്രഹിച്ചത് വന്നില്ലെങ്കിൽ വരുന്നുത് വരെ കാത്തിരിക്കും അല്ലാതെ എന്നോ വരുന്നതിന്റെ പിന്നാലെ പോകാറില്ല..!
സ്നേഹിക്കുന്ന ഒരുപാട് പേരെ നൊമ്പരപ്പെടുത്തി സ്നേഹിക്കുന്ന ഒരാളെ മാത്രം തേടിയുള്ള യാത്ര. . ഒളിച്ചോട്ടം.
ഒരുമിച്ചു ജീവിക്കുന്ന പലരും മനസ്സിൽ സ്നേഹിക്കുന്നില്ല .പരസ്പരം സ്നേഹിച്ച പലർക്കും ഒരുമിച്ച് ജീവിക്കാനും കഴിയുന്നില്ല ..
ഈ പുഞ്ചിരിക്ക് പിന്നിൽ ഒരു കഥയുണ്ട് സ്നേഹിച്ചിട്ടും സ്നേഹിക്ക പെടാത്ത ആരും വായിക്കാതെ പോയ ഒരു ജീവന്റെ കഥ ..
സ്നേഹിക്കാന് ഒരു ആള് ഉണ്ടാവുമ്പോഴാണ് ജീവതത്തിനു അര്ത്ഥമുണ്ടാകുന്നത്. അപ്പോഴാണ് ജീവിതം ജീവിതമായി തോന്നുന്നത്. അപ്പോള്മാത്രമാണ് ജീവിതം ജീവിതത്തെക്കാള് മഹത്വമുള്ളതായിതോന്നുന്നത്..
മുഖത്തെ മൊഞ്ച് കണ്ട ഏത് പെണ്ണും വീഴും...പക്ഷെ മനസ്സിന്റെ മൊഞ്ച് കണ്ട് ഒരു പെണ്ണു വീണാൽ അവനാണു യഥാർത്ഥ മൊഞ്ചൻ..
പെണ്ണിന്റെ സൗന്ദര്യം കണ്ട് പ്രണയമെന്ന അനുരാഗത്തിൽ വീണു പോയവരിൽ പലർക്കും വേദനകൾ മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളൂ...അപ്പോഴാണ് പലർക്കും മനസ്സിലാക്കാൻ കഴിഞ്ഞത് ...പെണ്ണിന്റെ പുറമേ കാണുന്ന സൗന്ദര്യം അവരുടെ ഹൃദയത്തിൽ ഇല്ലെന്നുള്ള സത്യം
സംസാരിക്കാൻ താല്പര്യം ഇല്ലാത്തവരിൽനിന്നും ഉത്തരം കാത്തു നിൽക്കുന്നതിനെക്കാൾ നല്ലത്. സംസാരിക്കുന്നവരുടെ വാക്കുകൾക്ക് കാതോർക്കുന്നതാണ്...
ആശിച്ചതൊന്നും ദൈവം എനിക്ക് തന്നിട്ടില്ല..... പക്ഷേ എനിക്കുറപ്പുണ്ട്.... ദൈവം ഞാനാശിച്ചതിലും കൂടുതൽ എനിക്കായികാത്തു വെച്ചിട്ടുണ്ടെന്ന്...
സ്നേഹം അഭിനയിക്കുന്നവർക്ക് നഷ്ടമാകുന്നത് വെറുമൊരു വാക്കുമാത്രമാണ്......പക്ഷെ, അത് വിശ്വസിക്കുന്നവർക്ക് അവരുടെ ജീവിതവും...
പ്രണയിക്കാൻ ആഗ്രഹിക്കുന്നവർ അതന്വേഷിച്ചു പുറത്ത് അലയുന്നതിൽ അർത്ഥമില്ല. പ്രണയിക്കുന്നതിനെതിരായി നിങ്ങൾ നിങ്ങൾക്കുള്ളിൽ പടുത്തുകെട്ടിയ തടസ്സങ്ങൾ പൊളിച്ചു കളയുകയാണ് ആദ്യം ചെയ്യേണ്ടത്... പ്രണയം അതിന്റെ വഴിയേ വരും
വിജ്ഞാനമാണ് ഏറ്റവും വലിയ സമ്പത്ത്. ക്ഷമയാണ് ഏറ്റവും വലിയ ആയുധം. വിശ്വാസമാണ് ഏറ്റവും വലിയ സുരക്ഷ. പുഞ്ചിരിയാണ് ഏറ്റവും വലിയ ഉത്തേജകം.
അകലം ഒരിക്കലും സ്നേഹബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നില്ല ... സ്നേഹബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നത് വിശ്വാസക്കുറവും സംശയവുമാണ് ...
ജീവിത യാത്ര വളരെ കുറഞ്ഞ ദൂരം മാത്രമേ ഒളളൂ. അതിനിടക്കെന്തിന് ഈ പകയും വിദ്ദേഷവും തമ്മിൽ തല്ലും പിണക്കവുമെല്ലാം .
ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം മരണമല്ല. ജീവിച്ചിരിക്കുമ്പോൾ തന്നെ ഒരുപാട് സ്നേഹിക്കുന്നവരുടെ മനസ്സില് നാം മരിക്കുന്നതാണ്..
എന്റെ നല്ല സമയത്തെ മാത്രമല്ല ഞാൻ ഇഷ്ടപ്പെടുന്നത്.. എന്റെ മോശ സമയത്തെയും ഞാൻ ഇപ്പേൾ ഇഷ്ടപ്പെടുന്നു.. കാരണം .ആ സമയത്താണ് എനിക്ക് ശരിക്കും മനസിലാക്കാൻ കഴിഞത് ആരെയാണ് ഞാൻ എന്റെ സ്വന്തം എന്നു വിളിക്കേണ്ടതെന്ന്.
ഇന്ന് നീ മറക്കാൻ ശ്രമിച്ചതെല്ലാംനാളെ നിനക്ക് ഓർക്കാൻ കഴിഞ്ഞേക്കാം. പക്ഷേ ഇന്ന് നിനക്ക് നഷ്ടമായതൊന്നും നാളെ തിരിച്ച് കിട്ടീ എന്ന് വരില്ല......
സങ്കടങ്ങൾ മനസ്സിൽ നിറയുമ്പോഴും കണ്ണുകൾ തുളുമ്പാതെ പുഞ്ചിരി നൽക്കുന്ന മനസിനെ ആർക്കും ഒരിക്കലും തോൽപ്പിക്കാനാവില്ല..
ഒന്നും മോഹിച്ചല്ല ജീവിതം തുടങിയത് പക്ഷെ ഇപ്പൊൾ ഒരു വലിയ മോഹമുണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത ചില ഇഷ്‌ടങ്ങളും
നമ്മുടെ സങ്കടങ്ങൾ ഏഴ് ആകാശത്തിനു അപ്പുറം കൊണ്ട് ഒളിപ്പിച്ചാലും കണിൽനോക്കി കണ്ടു പിടിക്കാൻ അമ്മയുണ്ട്.