ജീവിതം
ആരോ എഴുതി തീർത്ത കഥയാണു ഓരോ ജീവിതവും വിധി എന്ന് പേരിട്ട് വിളിക്കുമ്പോഴും ആരൊക്കെയോ ചേർന്ന് മാറ്റി എഴുതുന്ന കഥയായി മാറും പലപ്പോഴും.
ജീവിതത്തിൽ ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്നത് സ്വപ്നം കാണാനാണ്....കാരണം, അവിടെയാണ് ഞാൻ സ്നേഹിക്കുന്നവർ എന്റെ കൂടെയുളളത്..
നമ്മുടെ മരണം പോലും ആരിലും ഒന്നിലും ഒരു മാറ്റവും ഉണ്ടാക്കില്ല എന്ന് അറിയുമ്പോൾ നഷ്ടപ്പെടുന്നത് എന്തിനെയും മനസ്സറിഞ്ഞു സ്നേഹിക്കാനുള്ള ആ കഴിവാണ്.... ജീവിതം.
നേടാൻ കഴിയില്ല എന്നറിഞ്ഞിട്ടും മോഹിച്ച്പോകുന്ന ചിലതുണ്ട്........ ആ മോഹങ്ങൾ ആണ് ഇന്ന് എന്നെ മുന്നോട്ട് നയിക്കുന്നത്..
ജീവിതം ആരുടെയും മുന്നിൽ തോൽക്കാൻ ഉള്ളതല്ല ... ജയിച്ച് കാണിക്കാൻ ഉള്ള താണ് .... പ്രത്യേകിച്ച് നമ്മെ വെറുക്കുന്നവരുടെ മുന്നിൽ..
ഓർമകളുടെ പിൻവിളികളില്ലാതെ ഇനി നടന്നകലണം.... രാവിനെ പ്രണയിക്കുന്ന ഒറ്റപ്പെട്ട തീരത്തേക്ക് ഒരു ഒറ്റപ്പെട്ടവനായ്.....
ആയിരം കൊല്ലം ഈ ഭൂമിയിൽ ജീവിക്കുന്നതിനേ ക്കാൾ എനിക്കിഷ്ട്ടം എന്നെ സ്നേഹിക്കുന്നവരുടെ കൂടെ ഒരു ദിവസമെങ്കിലും ജീവിക്കുന്നതാണ്
ജീവിതത്തിൽ ചില നിമിഷങ്ങൾ ഉണ്ട്. ചങ്കു പറിഞ്ഞു പോകുന്ന വേദനയിലും ചിരിച്ചു കൊണ്ട് ഞാൻ happy ആണ് എന്ന് പറയേണ്ടി വരുന്ന നിമിഷങ്ങൾ.....
പറയാൻ ഉണ്ടായിരുന്നതും പറഞ്ഞ് തീർത്തതും മൗനം മാത്രമാണ്.. മൗനം കൊണ്ട് നീ ജയിക്കുമ്പോൾ ജീവിതം കൊണ്ട് ഞാൻ തോൽക്കുന്നു!
നിന്നെ കണ്ടുമുട്ടിയ ആ വഴികളിലേക്ക് എനിക് ഒരിക്കൽ കൂടി തിരിച്ചു പോകണം. ജീവിതത്തിന്റെ കൈപേറിയ അനുഭവങ്ങളിൽ നിന്ന് അൽപം മധുരം നുണയാൻ...
മറ്റുള്ളവർ നിന്നെ എത്രത്തോളം സ്നേഹിച്ചു എന്ന് നീ അറിയണം എങ്കിൽ നീ അവരോട് കൂടേ ജീവിക്കണം ആ ജീവിതത്തിൽ നിന്നും നീ മനസ്സിലാക്കും ഞൻ നിന്നിൽവെച്ച സ്നേഹം അത് അത്രവലുതാണ് എന്നാ സത്യം.
നമ്മെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാതിരിക്കലാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന് ഒരിക്കല്‍ നാം തിരിച്ചറിയുക തന്നെ ചെയ്യും.
നഷ്ടമാകുന്നത് വെറുമൊരു വാക്കുമാത്രമാണ്......! . പക്ഷെ, ,,,,, അത് വിശ്വസിക്കുന്നവർക്ക് അവരുടെ ജീവിതവും...!
ആരോ എഴുതി തീർത്ത കഥയാണു ഓരോ ജീവിതവും... വിധി എന്ന് പേരിട്ട് വിളിക്കുമ്പോഴും ആരൊക്കെയോ ചേർന്ന് മാറ്റി എഴുതുന്ന കഥയായി മാറും പലപ്പോഴും.....
ജീവിത പാതയിൽ നടന്ന് നീങ്ങിയപ്പോൾ മുൻപിൽ നടന്നവളെ മാത്രമെ ഞാൻ കണ്ടുള്ളു. എന്റെ പുറകെ എന്റെ നിഴലായി വന്നവരെ ഞാൻ കണ്ടില്ല.
നമുക്ക് പ്രത്യേകിച്ച് വേഷം ഒന്നും ഇല്ലാത്ത വേദിയിൽ നിൽക്കുന്നതിനെക്കാൾ നല്ലത് ആ വേദിയിൽ നിന്നും സ്വയം വിട്ടു പോവുന്നതാണ്...
ഈ പുഞ്ചിരിക്ക് പിന്നിൽ ഒരു കഥയുണ്ട് സ്നേഹിച്ചിട്ടും സ്നേഹിക്ക പെടാത്ത ആരും വായിക്കാതെ പോയ ഒരു ജീവന്റെ കഥ ..
പ്രിയപ്പെട്ടവരുടെ സ്നേഹവും നെൻചിലേറ്റി യാതൊന്നും അറിയാത്ത ഒരു ഉറക്കം. അവരുടെ മറവികളുടെ ചില്ലകളിലേക്ക് നാം ചേകേറുന്നതു പോലും അറിയാതെ.....
അംഗീകാരങ്ങളെയും സ്ഥാനമാനങ്ങളെയും തേടിപ്പോകുന്ന മനുഷ്യാ ഒന്ന്; ആർക്കു വേണ്ടിയാണ് ഇതെല്ലാം ജീവിക്കാൻ മറന്ന നിന്റെ ജീവിതത്തിനു വേണ്ടിയോ?.
ജീവിക്കാൻ കൊതിയുള്ളത് കൊണ്ടല്ല മറിച്ച് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിയുള്ളത് കൊണ്ടാണ് നാമൊക്കെ ജീവിക്കുന്നത്.
മനുഷ്യര്‍ ആഹാരത്തിലും, പാര്‍പ്പിടത്തിലും, സന്താനോല്പാദനത്തിലും മാത്രം ശ്രദ്ധ ചെലുത്തി ജീവിക്കുകയാണെങ്കില്‍ അതു പൊതുവെ സൃഷ്ടികര്‍മ്മത്തോടും, പരിണാമപ്രക്രിയയോടും ചെയ്യുന്ന വലിയൊരു കുറ്റമായിരിക്കും.
ജീവിതത്തിലെ ഓരോ നിമിഷവും ഉജ്ജ്വലമായിരിക്കണം. അതിന്‍റെ വീര്യം കെട്ടു പോയാല്‍, ആ നിമിഷം അതു നിശ്ചലമാകും.
നമ്മുടെ ജീവിതത്തില്‍ പല സംഗതികളും നമ്മളറിയാതെ തന്നെ ആവര്‍ത്തിച്ചു സംഭവിക്കുന്നുണ്ട്. അതിനെ അതിന്‍റെ പാട്ടില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനനുവദിക്കണം. നിങ്ങളുടെ വൈകാരികമോ, ബുദ്ധിപരമായോ ഉള്ള ഇടപെടലുകള്‍ ഒഴിവാക്കണം. അങ്ങനെ ചെയ്താല്‍ ജീവിതത്തിന്‍റെ പല ഭാവങ്ങളേയും കൂടുതല്‍ മിഴിവുറ്റതാക്കാന്‍ സ്വാഭാവികമായിത്തന്നെ സാധിക്കും.
ജീവിതം ജീവിക്കാനുള്ളതാണ്. ജീവിതം ഒരു പ്രവൃത്തിയാണെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നു. വാസ്തവത്തില്‍ അതൊരു പ്രതിഭാസമാണ്; അതു സംഭവിക്കുന്നത് നമ്മുടെ അന്തരംഗത്തിലാണ്.
ജീവിതം എന്നാല്‍, ഇതാ ഈ നിമിഷം നിങ്ങളുടെ ഉള്ളില്‍ ജ്വലിച്ചു കൊണ്ടിരിക്കുന്ന പ്രാണനാണ് എന്ന ബോധം വേണം. അതിനെ അതിന്‍റെ പൂര്‍ണ്ണതയില്‍ നിലനിര്‍ത്തുക…. അതാണ് ജീവിതം
കരുത്തോടെ ജീവിക്കുക. അസ്ഥികളുടേയും പേശികളുടേയും കരുത്തല്ല ഉദ്ദേശിക്കുന്നത്. ജീവിതത്തിന്‍റെ കരുത്താണ്. എന്തിനെയെങ്കിലും അല്ലെങ്കില്‍ ആരെയെങ്കിലും തള്ളി മാറ്റാന്‍ എത്രത്തോളം കഴിവുണ്ട്, എന്നതല്ല ഇവിടെ ശക്തിയുടെ മാനദണ്ഡം മനസ്സിന്‍റേയും ശരീരത്തിന്‍റേയും കരുത്തിനപ്പുറമുള്ള ജീവശ്ശക്തിയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അതു ഓരോരുത്തരുടേയും ഉള്ളില്‍ സഹജമായി വര്‍ത്തിക്കുന്നതാണ്.
നല്ല പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് അതുമിതും ചിന്തിക്കാനവസരം ഉണ്ടാകയില്ല. മനസ്സ് സദ്പ്രവര്‍ത്തികളില്‍കൂടി പുരോഗമിച്ചുകൊണ്ടിരിക്കും. അങ്ങനെ സദ്പ്രവൃത്തി ചെയ്യുന്നവര്‍ക്ക് ജീവിതഭാരം അനുഭവപ്പെടുകയില്ല. അവരുടെ ജീവിതം ബുദ്ധിമുട്ടു കൂടാതെ മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കും.
സ്വാര്‍ത്ഥ ചിന്തകള്‍ മനസ്സിനെ സങ്കോചിപ്പിച്ച് ക്ലേശങ്ങള്‍ക്കു കാരണമായിതീരുന്നു. മനുഷ്യജീവിതം സഫലമാകണമെങ്കില്‍ ബോധപൂര്‍വ്വം സ്വാര്‍ത്ഥതയെ ഒഴിവാക്കേണ്ടിയിരിക്കുന്നു.
ജീവിതം നന്നാവണമെങ്കില്‍ ജീവിതകാലത്തെ വേണ്ടവണ്ണം വിനിയോഗിക്കണം. പരോപകാരപ്രവൃത്തികള്‍ ചെയ്യലാണ്. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം.
ധര്‍മ്മമാണ് ഒരു മനുഷ്യനെ യഥാര്‍ത്ഥത്തില്‍ നിലനിര്‍ത്തുന്നത്. അതുകൊണ്ട് ജീവിതകാലം പാഴാക്കാതെ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമായ പ്രവൃത്തികളില്‍ മുഴുകിയിരിക്കണം.
മറ്റുള്ളവരില്‍നിന്ന് നമ്മളെന്താണോ പ്രതീക്ഷിക്കുന്നത് അതുപോലെ നമ്മുടെ കര്‍മ്മങ്ങളത്രയും അന്യരുടെ നല്ല ജീവിതത്തിന് ഉതകുന്ന രീതിയിലാക്കി ചെയ്തുകൊണ്ടിരിക്കണം.
ജീവിതം എന്നത് ഒരു സ്വപ്നമാണ് ഒരിക്കലും കൈവിട്ട് പോകരുതേയെന്ന് നാം ആഗ്രഹിക്കുന്ന ഒരു വലിയ സ്വപ്നം സ്നേഹിക്കുന്നവർ കൂടെത്തന്നെ വേണം എന്ന സ്വപ്നം എന്നാൽ പല സ്വപ്നങ്ങളും ദു:സ്വപ്നങ്ങളാകുന്നു പലപ്പോഴും ഒറ്റയ്ക്കായിപോകുന്നൂ നാം..
ജീവിതം സൗന്ദര്യമാണ്. ആസ്വദിക്കുക ജീവിതം ആനന്ദമാണ്. രുചിക്കുക ജീവിതം ഒരു സ്വപ്നമാണ്.സാക്ഷാകരിക്കുക ജീവിതം വെല്ലുവിളിയാണ്.ഏറ്റെടുക്കുക ജീവിതം കടമയാണ്.നിറവേറ്റുക ജീവിതം മൽസരമാണ്.കളിക്കുക ജീവിതം ഒരു വാഗ്ദാനമാണ്.പാലിക്കുക ജീവിതം കഷ്ടപ്പാടാണ്.അതിജീവിക്കുക ജീവിതം ഗാനമാണ്.പാടുക ജീവിതം സമരമാണ്.ഏറ്റെടുക്കുക ജീവിതം ദുരന്തമാണ്.നേരിടുക ജീവിതം സാഹസികതയാണ്.നേരിടുക. ജീവിതം ഭാഗ്യപരീക്ഷണമാണ്.സൗഭാഗ്യമാക്കുക ജീവീതം പവിത്രമാണ്.നശിപ്പിക്കാതിരിക്കുക ജീവിതം ജീവനാണ്.അതിനുവേണ്ടി പോരാടുക
കരയാൻ നൂറുകണക്കിന് കാരണങ്ങൾ ജീവിതം നിങ്ങൾക്കു തരുമ്പോൾ, ആ ജീവിതത്തിന് നിങ്ങൾ കാണിച്ചുകൊടുക്കണം ചിരിക്കാനുള്ള ആയിരക്കണക്കിന് കാരണങ്ങൾ.
ഒരു മെഴുകുതിരി കൊണ്ട് ആയിരക്കണക്കിന് മെഴുകുതിരികൾ തെളിച്ചാലും അതിന്റെ ജീവിതം ഒരിക്കലും ചെറുതാവുകയില്ല. സന്തോഷവും പങ്കുവയ്ക്കുന്നതു കൊണ്ട് ഒരിക്കലും കുറയുകയില്ല. ഒരു പ്രശ്നമുണ്ടാക്കിയപ്പോൾ നമ്മൾ ചിന്തിച്ച അതേ ചിന്തകൊണ്ട് ഒരു പ്രശ്നവും പരിഹരിക്കാൻ സാധിക്കുകയില്ല
അവസാന നിമിഷത്തിലെ ഗോളിന് ഒരു കളിയുടെ ഗതിയെ തന്നെ മാറ്റാൻ കഴിയും. അതിനാൽ അവസാന നിമിഷം വരെ ശ്രമിക്കൂ. ജീവിതത്തിൽ എന്തും സാധ്യമാണ്.
ജീവിതത്തിൽ പ്രതിസന്ധികൾ ആവശ്യമാണ്. കാരണം പ്രതിസന്ധികളുണ്ടാവുമ്പോഴാണ് നാം പുതിയ വഴികൾ തേടുന്നതും കൂടുതൽ ഉയരങ്ങളിലേക്കെത്തുന്നതും. ഇന്ന് നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ സന്തോഷിക്കുന്നവരും നന്ദിയുള്ളവരുമായിരിക്കുക. ഒപ്പം നാളെ നിങ്ങൾ ആഗ്രഹിക്കുന്ന തലത്തിലേക്കെത്താൻ പ്രയത്നം തുടരുക.
ചില ദിവസങ്ങളിൽ മറ്റുളളവർക്ക് നമ്മൾ വെളിച്ചമായേക്കാം. ചില ദിവസങ്ങളിൽ മറ്റുളളവരിൽ നിന്നുള്ള വെളിച്ചം നമുക്ക് ആവശ്യമായേക്കാം. എങ്ങനെയായാലും വെളിച്ചമുളളിടത്തോളം കാലം പ്രതീക്ഷയും വഴിയും തെളിയും.
ഒരു വാതിൽ അടയുമ്പോൾ മറ്റൊന്ന് തുറക്കുന്നു. പക്ഷേ, പലപ്പോഴും നമ്മൾ അടഞ്ഞ വാതിലിനു മുമ്പിൽ മാത്രം നിൽക്കുമ്പോൾ നമുക്കായി തുറന്ന മറ്റനേകം വാതിലുകൾ കാണാതെ പോകുന്നു.
നമുക്ക് എത്രമാത്രം ഉണ്ട് എന്നുള്ളതല്ല, മറിച്ച് നാം എന്തു മാത്രം ആസ്വദിക്കുന്നു എന്നതാണ് ജീവിതത്തെ സന്തോഷപ്രദമാക്കുന്നത്.
ജോലിത്തിരക്കുകള്‍ കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാൻ പലപ്പോഴും സാധിക്കാറില്ല. ഈ സ്ഥിതിവിശേഷം മാറ്റിയെടുക്കാൻ ശ്രമിക്കുക. കൂടുതൽ സമയം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം കഴിഞ്ഞാൽ ജീവിതത്തിൽ സന്തോഷം വര്‍ദ്ധിക്കും.
ജീവിതത്തെ എപ്പോഴും പോസിറ്റീവായി കാണണം. എങ്കില്‍ മാത്രമെ ജീവിതത്തില്‍ വിജയം നേടാനാകു. ആത്മവിശ്വാസത്തോടെ ജീവിക്കുന്നവര്‍ എപ്പോഴും സന്തോഷമുള്ളവരായാണ് കാണപ്പെടുന്നത്.
ജീവിതത്തില്‍ അബദ്ധങ്ങളും തെറ്റും സംഭവിക്കാത്തവരായി ആരുമില്ല. എന്നാല്‍ സന്തോഷത്തോടെ ജീവിക്കുന്നവര്‍ അതു കാര്യമാക്കാതെ മുന്നോട്ടുപോകും. മറിച്ച് സംഭവിച്ചുപോയ അബദ്ധത്തെ ഓര്‍ത്തിരിക്കുന്നവര്‍ക്കു സന്തോഷത്തോടെ മുന്നോട്ടുപോകാനാകില്ല.
തീ പടര്‍ത്താനുഭയോഗിച്ച കമ്പോ കൊള്ളിയോ കത്തിത്തീര്‍ന്നാലും തീ പിന്നെയും പടര്‍ന്നുകൊണ്ടിരിക്കും. അഗ്നിഭാതയില്‍, ഒരു പക്ഷെ ചിന്തയുടെ അഗ്നിഭാതയില്‍ ആത്മനാശത്തിന്റെ അംശമുണ്ട്. അതിന്നര്‍ത്ഥം നിങ്ങള്‍ മറ്റുള്ളവരില്‍ പടരുന്നു എന്നോ സ്വയം ഇല്ലാതായിത്തീര്‍ന്നിട്ട് മറ്റുള്ളവരില്‍ ജീവിക്കുന്നു എന്നോ ആണ്. അതൊരു സാഫല്യമാണ്
സംതൃപ്തമായ യുവത്വം നിഷ്ക്രിയമായ യുവത്വവും നിര്ജീവമായ ജീവിതവുമായിത്തീരും... യുവത്വത്തിന് അതിന്റെ അസ്വസ്ഥത നഷ്ടപ്പെടുമ്പോള് അതൊരു യന്ത്രം പോലെ സമര്ത്ഥവും നിര്ജീവവും വന്ധ്യവും ആയിത്തീരും. വന്ധ്യതയ്ക്ക് ഒന്നിനെയും സൃഷ്ടിക്കുവാന് കഴിയാത്തതുകൊണ്ട് പുതിയ ഒരു ലോകക്രമത്തെ നിര്മ്മിക്കുവാനും അതിന് കഴിയില്ല.
എത്രകോടി മനുഷ്യര്‍ വാഴുന്ന ഭൂമിയാണിത്. ഇതില്‍ നിങ്ങള്‍ക്കാരുമില്ലാ എന്നു കരയരുത്. അങ്ങനെ കരുതുന്നുണ്ടെങ്കില്‍ വിശ്വമാനവികതയുടെ ഹൃദയത്തെയാണ് നിങ്ങള്‍ ചോദ്യം ചെയ്യുക. ആരോ ഉണ്ട്... ജീവിതവുമായി നിങ്ങളെ ബന്ധിപ്പിക്കുന്ന അദൃശ്യമെങ്കിലും ദൃഢമായ ഏതോ കണ്ണി. എത്ര ദൂരെയായാലും സ്നേഹത്തിന്റെ കാന്തികഹൃദയത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുന്ന ഒരു കണ്ണി...
തെറ്റുകളില്ലാത്ത ജീവിതം മരണത്തേക്കാൾ ഭീകരം തെറ്റുകളിലൂെടെയാണ് ജീവിതത്തിലെ പുതിയ മേഖലകൾ കണ്ടെത്തുന്നത്.തെറ്റുകളിലൂടെയാണ് പക്വതയാർജ്ജിക്കുന്നത്. തെറ്റുകളിലൂടെയാണ് വിവേകികളാകുന്നത്.
ജീവിതം സന്തോഷകരമാക്കാനാണ് മനുഷ്യന്‍ പാടുപെടുന്നത്. വൈരുദ്ധ്യമെന്ന് തോന്നാമെങ്കിലും അതിന് വേണ്ടി തന്നെയാണ് മനുഷ്യന്‍ പലപ്പോഴും ജീവിതം പോലും അപകടപ്പെടുത്തി അരുതായ്മകള്‍ ചെയ്യുന്നത്.
സന്തോഷം. അതു തിരഞ്ഞു നടക്കേണ്ട ഒന്നല്ല. ആഹ്ലാദിക്കാനാകുന്നില്ല എന്നോർത്ത് ആവലാതിപ്പെടുകയും വേണ്ട. മനസ്സിൽ സങ്കടങ്ങളുണ്ടാക്കുന്ന യന്ത്രം ഒാഫ് ആക്കിയാൽ മാത്രം മതി. എന്നിട്ട് കാഴ്ചക്കാരന്റെ കണ്ണടയിലൂടെ ഈ ലോകത്തെ കാണൂ...
മനസ്സു കൊണ്ടിഷ്ടപ്പെടാത്ത ഒരു കാര്യവും ജീവിതത്തിൽ ചെയ്യില്ല എന്നുറപ്പിക്കുക. ആ ഒറ്റ തീരുമാനത്തിൽ തന്നെ ആ ഹ്ളാദവീടിന്റെ പടിപ്പുരയ്ക്കു മുന്നിലെത്താം.
ഒരിക്കലും അവസാനിച്ചു പോവാത്ത സന്തോഷവും മനസ്സമാധാനവും നാം കൈവരിക്കുന്നത് ജീവിതത്തിന്‍റെ 3 രഹസ്യങ്ങൾ നാം കണ്ടെത്തുമ്പോഴാണ്
പല ജീവിതലക്ഷ്യങ്ങളും അനേകവര്‍ഷങ്ങൾ പിന്നിട്ട ശേഷം മാത്രമേ അവയുടെ അര്‍ത്ഥ ശൂന്യതവെളിപ്പെടുത്താറുള്ളു.
ഒന്നുകില്‍ നാം തന്നേ നമ്മുടെ ജീവിതത്തെ നയിക്കാം; പരിണിതഫലം ശൂന്യമായിരിക്കും. അല്ലെങ്കില്‍ മുഴുമനസ്സോടെ നമ്മുടെ ജീവിതത്തിനായി ദൈവത്തേയും അവന്റെ ഹിതത്തേയും തേടാം. അതിന്റെ ഫലമോ, ജീവിത സാഫല്യവും, നിറവും, സംതൃപ്തിയുമത്രേ. കാരണം സൃഷ്ടിതാവായ ദൈവം നമ്മെ സ്നേഹിച്ച് നമുക്കുവേണ്ടി ഏറ്റവും നല്ലതു കരുതി വെച്ചിട്ടുണ്ട് എന്നതിനാലാണ്.
മരണത്തിന് ശേഷം എന്താണെന്ന് ഉള്ളതിന് വ്യക്തമായി പറയാവുന്ന ഉത്തരങ്ങളൊന്നുമില്ല. എങ്കിലും മരണത്തിന് ഒരു വിശദീകരണം നൽകുന്നത് ജീവിതമാണ് .
ജനനത്തിനും മരണത്തിനും ഇടയിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ വെപ്രാളപ്പെട്ടുള്ള ഒരു ഓട്ടമാണ് ജീവിതം. അതിനിടയിൽ പലരെ കണ്ടു മുട്ടുന്നു , പലതും സംഭവിക്കുന്നു. പലതും നാം ഓർമ്മ വെക്കാറില്ല, പലരേയും നമ്മൾ ശ്രദ്ധിക്കാറില്ല
മരണം ഒരു സത്യമാണ്. അത് തീർത്തും അനിവാര്യവുമാണ്. ഫിനിഷിങ് പോയിന്റിൽ സന്തോഷത്തോടെ നിൽക്കണമെങ്കിൽ നാം കരുതലോടെ ജീവിക്കണം. പണത്തിനും പദവിക്കുമല്ലാതെ, സൗഹൃദത്തിനും സ്നേഹത്തിനും കരുണക്കുമെല്ലാം കരുതൽ കൊടുക്കുന്ന ഒരു ജീവിതം.
ജീവിതമാണ് എല്ലാം, ഒറ്റ ജീവിതമെ ഉള്ളു എന്ന് കരുതുന്നവരോട് എനിക്ക് പറയാനുള്ളത്, മരണം ആയിരിക്കാം ഒരു പക്ഷെ എല്ലാറ്റിന്റേയും ആരംഭം. അതിന് ശേഷം എന്ത് എന്നറിയാത്ത ഒരു ബ്ലാങ്ക് സ്പേസ് ഉണ്ട്. ക്ലോസ് അപ്പിൽ ജീവിതത്തെ കാണാതെ ഒരു വൈഡ് ഷോട്ടിൽ കാണാൻ ശ്രമിക്കു.
എങ്ങനെ ജീവിക്കണമെന്ന് പറയുന്നില്ല. അത് പറയാൻ മാത്രം വളർന്നവർ വിരളമാണ്. പക്ഷെ ചെയ്തവസാനിപ്പിക്കാൻ, അല്ലെങ്കിൽ നേടി തീർക്കാനുള്ളതല്ല ജീവിതം. അത് തുടരാനുള്ളതാണ് - കൂടെയുള്ളവരെ കണ്ട്, അറിഞ്ഞ് തുടരാൻ. രംഗബോധമില്ലാത്ത ഒരു കോമാളിയായി മരണം മുന്നിൽ വന്നാൽ, തിരിഞ്ഞുനോക്കുമ്പോൾ സന്തോഷിക്കാനുള്ള അവസരങ്ങൾ ഉണ്ടാവണം.
പ്രതീക്ഷയെന്നത് എതൊരാളുടെയും ജീവിതത്തിലെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടതാണ്. ജീവത്തിന്റെ ഗുണനിലവാരവുമായി (Quality of Life) അതിനു നേരിട്ട് ബന്ധമുണ്ട്.
നമ്മൾ പിന്തുടരുന്ന സ്വപ്നങ്ങളിൽ ചിലതെങ്കിലും അത്രയൊന്നും പ്രധാനപ്പെട്ടവ അല്ലെന്നും ജീവിതത്തിൽ അലോസരമുണ്ടാക്കുന്നതിലപ്പുറം ഒരുകാര്യവും ഇല്ലാത്തവയാണെന്നും തിരിച്ചറിയുക.
ഒരു പ്രതീക്ഷയുമില്ലാതെയുള്ള മുമ്പോട്ടുപോവുന്ന ജീവിതത്തേക്കാൾ അർഥശൂന്യമായി ഒരു പക്ഷെ വേറെ ഒന്നുമില്ല
ജീവിതത്തിൽ സ്ഥായിയായ ലക്ഷ്യം എന്തായിരിക്കണം എന്ന ചോദ്യത്തിന് വിശ്വാസികൾക്ക് കൃത്യമായ മറുപടിയുണ്ട്. മത വിശ്വാസികളിൽ ഭൂരിഭാഗവും ഈ ഭൂമിയിലെ ജീവിതത്തിന്റെ ലക്ഷ്യം പരലോകത്ത് നല്ലൊരു ജീവിതമാണെന്ന് വിശ്വസിക്കുന്നവരാണ്. മതഗ്രന്ഥങ്ങൾ ഇക്കാര്യം ഊന്നിപ്പറയുകയും അതിന്റെ ‘എങ്ങനെകൾ’ നൽകുകയും ചെയ്യുന്നുണ്ട്. ഇത് മനസ്സിരുത്തി അനുസരിച്ച് എത്ര വിശ്വാസികൾ ജീവിക്കുന്നുണ്ട് എന്നത് മറ്റൊരു കാര്യം.
മുമ്പിലുള്ള കാലം അനന്തമായാലും എണ്ണപ്പെട്ട ദിവസങ്ങളായാലും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും യാഥാർഥ്യവുമായി ബന്ധമുള്ള പ്രതീക്ഷകൾ ഉണ്ടായിരിക്കുകയെന്നത് പ്രധാനമാണ്. പ്രതീക്ഷ കൈവെടിയാതിരിക്കുക!
ജീവിതത്തെ അപഗ്രഥിക്കാന്‍ ശ്രമിക്കാതിരിക്കുക, അത് കൊണ്ടാണ് ജീവതം സങ്കീര്‍ണമാവുന്നത് ജീവിതം ജീവിക്കുവാനുള്ളതാണ് ..
ഉരസി മിനുസപ്പെടുതാതെ വജ്രം ഉണ്ടാവുകയില്ല, സ്വര്‍ണം ശുദ്ധീകരിക്കാന്‍ അഗ്നി അത്യാവശ്യമാണ്. നല്ല ആള്‍ക്കാര്‍ പരീക്ഷണങ്ങളില്‍ കൂടി കടന്നു പോകുന്നു, പക്ഷെ അവര്‍ വിഷമിക്കുന്നില്ല. അനുഭവത്തില്‍ കൂടി അവരുടെ ജീവിതം കൂടുതല്‍ മധുരിക്കുന്നതാവുന്നു, കയ്പേറിയത് അല്ല.
എല്ലാ അര്‍ത്ഥത്തിലും അനുഭവങ്ങള്‍ ഏറ്റവും നല്ല അദ്ധ്യാപകനാണ്, ആദ്യം അത് നമ്മെ പരീക്ഷിക്കുന്നു, പിന്നീട് നമ്മെ പഠിപ്പിക്കുന്നു.
നിന്റെ ഭൂത കാലത്തേ കുറ്റബോധം ഇല്ലാതെ കാണുക, നിന്റെ വര്‍ത്തമാന കാലത്തെ ആത്മ വിശാസത്തോറെ നേരിടുക, ഭാവിയെപ്പറ്റി ഓര്‍ത്തു ഭയപ്പെടാതിരിക്കുക.
ജീവിതം കണ്ടെത്താനുള്ള ഒരു രഹസ്യം ആണ്, നിര്‍ധാരണം ചെയ്യാനുള്ള ഒരു പ്രശ്നം അല്ല. ജീവിതം ശരിക്കും ഒരത്ഭുതമാണ് ജീവിക്കാന്‍ എങ്ങനെ എന്ന് അറിയാമെങ്കില്‍.
ജീവിതത്തിലെ ഒരു നിമിഷം മറ്റു നിമിഷങ്ങളെക്കാള്‍ പ്രധാനപ്പെട്ടതാണോ? അല്ല. അതുകൊണ്ട് നിങ്ങള്‍ നിങ്ങളെത്തന്നെ ആവുന്നത്ര ആവേശത്തോടെ, ആവുന്നത്ര നിമഗ്നതയോടെ, ആവുന്നത്ര ഉള്‍പ്പെടുത്തലോടെ അതിലേക്ക് അര്‍പ്പിക്കുക.
ആരുടെ കൂടെയാണ് നിങ്ങള്‍ ജോലിചെയ്യുന്നത്, ഏതുതരത്തിലുള്ള ബന്ധമാണ് നിങ്ങള്‍ക്കു സഹപ്രവര്‍ത്തകരുമായി ഉള്ളത്, ഇതൊക്കെ അങ്ങേയറ്റം പ്രധാനമാണ്. എന്തെന്നാല്‍ നിങ്ങളുടെ ജീവിതത്തിന്‍റെ കൂടുതല്‍ പങ്കും അവരുമായാണ് നിങ്ങള്‍ ചെലവഴിക്കുന്നത്
നമ്മള്‍ തൊഴിലിനെ മറ്റെന്തിനോ വേണ്ടിയുഉള്ള ഒരു ഉപാധിയായി നോക്കുന്ന നിമിഷം, നമ്മുടെ മനസ്സ് ഇത് ആസ്വദിക്കാനുള്ള ഒന്നല്ല, ചെയ്തുതീര്‍ക്കേണ്ട മറ്റെന്തോ ആണ് എന്ന നിഗമനത്തില്‍ സാവധാനം എത്തിച്ചേരുന്നു.
ഇന്ന് ഈ നിമിഷം അറിയുന്ന നിമിഷാർദ്ദം അതാണ് ജീവിതം. ഒരോ നിമിഷത്തിലും ജീവിതത്തിനെ അറിയാൻ കഴിയാലാണ് ജീവിതം.