സമൂഹം

സമൂഹം

എത്ര നേടാനായാലും നഷ്ടപ്പെട്ട ഓരോ നിമിഷങ്ങളെയും ഓർക്കാനല്ലാതെ പിറകോട്ട് ഒരടി പോലും സഞ്ചരിക്കാൻ കഴിയാത്ത ബലഹീനനാണു മനുഷ്യൻ

✔ Copied

കോപത്തിലും സ്നേഹത്തിലും അതിരു കവിയരുത്. ശത്രു ഒരുനാൾ മിത്രവും മിത്രം ഒരു നാൾ ശത്രുവും ആയേക്കാം..

✔ Copied

കാഴ്ച്ചയിലെ സുന്ദര്യമല്ല മനസ്സിലെ സുന്ദരമാണ് വല്ലതെന്ന് നാം എപ്പോൾ തിരിച്ചറിയുന്നുവോ അന്നു നാം സ്നേഹത്തി- ന്റെ വിലയും ജീവിത വിജയവും കൈവരിക്കും..

✔ Copied

ഒരുപാട് വേദനയിൽ ഉള്ളൂ നീറുമ്പോളും മുഖത്ത് ഒരു ചിരിയുമായി ജീവിക്കുന്ന ഒരുപാട് പേർ നമ്മുടെ ഈ സമൂഹത്തിലുണ്ട്. മാരക രോഗങ്ങളോട് യുദ്ധം ചെയ്യുന്നവർ, അവരുടെ ശരീരത്തെ മാത്രമേ കാർന്നു തിന്നാൻ സാധിക്കുകയുള്ളു. മനസ്സ് എപ്പോഴും ശക്തമായിരിക്കും എങ്ങും തളരാത്തൊരു മനസ്സ്... അവർക്കുവേണ്ടി ഒരുനിമിഷം നമുക്ക് പ്രാർത്ഥിക്കാം

✔ Copied

ക്ഷമിക്കണം എന്ന വാക്കില്‍ തീരാവുന്ന പ്രശ്നങ്ങളേയൊള്ളു ഈ ഭൂമിയില്‍ . പക്ഷേ ചെയ്യില്ല കാരണം അഹന്ത..

✔ Copied

എനിക്കെന്റെ ബാല്ല്യമാണിഷ്ടം ☺ തകർന്ന ഹൃദയങ്ങളേക്കാൾ എത്രയോ ഭേദമാണ് മുറിഞ്ഞ കാൽമുട്ടുകൾ

✔ Copied

മൊബൈലിൽ MB ബാക്കിയുണ്ടോ എന്ന് നോക്കി നെറ്റ് ഉപയോഗിച്ച് ശീലിച്ച നമ്മൾ കിണറ്റിൽ വെള്ളമുണ്ടോ എന്ന് നോക്കി വെള്ളം ഉപയോഗിച്ച് ശീലിക്കണം.

✔ Copied

ഭൗതികവും ആത്മീയവുമായ ദാരിദ്ര്യം മാറിയാൽ മനുഷ്യരുടെ സ്വഭാവം സ്വാഭാവികമായും നന്നാകും !

✔ Copied

സന്തോഷത്തോടും സമാധാനത്തോടും ജീവിക്കാൻ.... 1. മറ്റുള്ളവർ നമ്മളെ കുറിച്ചെന്തു ചിന്തിക്കുന്നുവെന്നു നമ്മൾ ചിന്തിക്കാതിരിക്കുക... 2. നേരിട്ട് ബാധിക്കാത്ത ഒരു വിഷയത്തിലും ഇടപെടാതിരിക്കുക... 3. ഇഷ്ട്ടമില്ലാത്തത ആളുകളെ കുറിച്ച് ഓർക്കാതിരിക്കുക... 4. ഈ ലോകം ഞാൻ ഇല്ലെങ്കിലും ഉണ്ടെങ്കിലും ഇങ്ങനെ തന്നെ മുൻപോട്ടു പോകും എന്ന് തിരിച്ചറിയുക... 5. പ്രീയമുള്ളവരുടെ ഇഷ്ട്ടങ്ങൾ കണ്ടു പിടിക്കുക ..കുറ്റങ്ങളുടെ പുറകെ പോകാതിരിക്കുക... 6. ക്ഷമിക്കാൻ ശ്രമിക്കുക... 7. ഒരു നാൾ ഇവിടം വിട്ടു പോകേണ്ടിയവരാണ് ഓരോരുത്തരം എന്ന് ഇടയ്ക്കിടെ ഓർക്കുക ..അപ്പോൾ ചുറ്റുമുള്ളതിനെ സ്നേഹിക്കാൻ തോന്നും... 8. കുഞ്ഞു കുട്ടികളോട് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുക... 9. ചിരിക്കാൻ കിട്ടുന്ന അവസരവും കരയാൻ കിട്ടുന്ന അവസരവും ഭാഗ്യമെന്നു തിരിച്ചറിയുക... 10. സ്നേഹത്തിന്റെ വില മനസ്സിലാക്കി നമ്മെ സ്നേഹിക്കുന്നവരെ തിരിച്ചും സ്നേഹിക്കുക. ഒരു കുഞ്ഞു കരച്ചിലിനും വലിയ മൌനത്തിനുമിടയിലുള്ള ഒരു പോരാട്ടമാണ് ജീവിതം....

✔ Copied

ഇന്നലെകളെ മറന്നേക്കുക. പശ്ചാത്തപിക്കുക. ഇന്നിൽ ജീവിക്കുക. നന്ദി പറയുക. നാളയെ കുറിച്ച് ചിന്തിക്കുക . ഓരോ ചിന്തയിലും ദൈവത്തെ ഓർക്കുക ..

✔ Copied

ഞാൻ ജീവിക്കുന്നത് എന്റെ സന്തോഷങ്ങൾക്ക് വേണ്ടിയാണ് അല്ലാതെ നാട്ടുകാരുടെ സ്വഭാവസർട്ടിഫിക്കറ്റിന് വേണ്ടിയല്ല.

✔ Copied

കയ്യിലിരുപ്പ് പോലിരിക്കും ജീവിതത്തിലെ നീക്കിയിരുപ്പു

✔ Copied

ജീവന്‍റെ തുടിപ്പ് ഏതു നിമിഷവും അവസാനിക്കുമെന്നും അപ്പോള്‍ വെറും ഒരു മാംസ പിണ്ഡം മാത്രമായിരിക്കും നാമെന്നും. ​മരണത്തിന് ശേഷം ഇഹലോകത്ത് ചെയ്ത പുണ്യ കര്‍മങ്ങള്‍ മാത്രമേ പരലോകത്ത് സാക്ഷിയായി ഉണ്ടാവൂ എന്ന് ഓർക്കുക.

✔ Copied

എല്ലാ കാര്യത്തിലും ഒരു മാതൃകയാകാൻ ശ്രമിക്കണം.. ആർത്തനെ ശ്രദ്ധിക്കണം.. തെറ്റുകാരനോട് പൊറുക്കണം.. ആവശ്യക്കാരനു വേണ്ടി ചെലവ് ചെയ്യണം... മനുഷ്യനാവുക...

✔ Copied

ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല .

✔ Copied

പാവപ്പെട്ടവനും പണക്കാരനും ആറടി മണ്ണ് മാത്രമേ നല്കുമെങ്കില് മരണമേ നീയാണ് ഭൂമിയിലെ ഏറ്റവും നല്ല ഭരണാധികാരി

✔ Copied

നാം ഒരിക്കലും ഒരാളെ ഉദാഹരണമായി കണ്ടു ആ മുഴുവൻ സമൂഹത്തെയും വിലയിരുത്തരുത് ..എന്നാൽ നമുക്ക് തെറ്റു .എല്ലാ ജാതിയിലും മതത്തിലും നല്ലവരും ചീത്തവരും ഉണ്ട്. എന്നും ഓർമിക്കുക

✔ Copied

നാട്ടുകാർ എത്ര നല്ലവരാണെന്നോ. സ്വന്തം കുടുംബത്തിലെ കാര്യങ്ങൾ നോക്കിയില്ലേലും. അവിടത്തെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലേലും തൊട്ടടുത്ത വീട്ടിലെ കാര്യങ്ങളിൽ തല ഇടും മറ്റുള്ളവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പറ്റിയില്ലെങ്കിലും കുറഞ്ഞ പക്ഷം പരദൂഷണം എങ്കിലും പറയും. ഹൊഅവരുടെ മഹാമനസ്‌കത ഓർക്കുമ്പോൾ ആത്മാർത്ഥത ഓർക്കുമ്പോൾ കണ്ണു നിറയുന്നു.

✔ Copied

മൊബൈലിൽ സെൽഫിയെടുത്തു കളിക്കുന്ന ന്യൂ ജനറേഷന് അറിയാമോ വെറും പത്തു രൂപ ഇല്ലാത്തതിനാൽ ക്ലാസിലെ ഗ്രൂപ് ഫോട്ടോയിൽ നിൽക്കാൻ പറ്റാതെ പോയ പഴയ ജനറേഷന്റെ ഹൃദയവേദന..?

✔ Copied

ജീവിതത്തിൽ ശത്രു അല്ലാത്തതായി ഇനി അമ്മ മാത്രം. എല്ലാവരും ഓരോ കാരണങ്ങൾക്ക് പരിഹാരത്തിനായി സമീപിക്കുന്നു ....കൃത്യനിർവഹണ ശേഷം പൊടിതട്ടി മടങ്ങുന്നു ...ഒരു നന്ദിവാക്കു ആരിൽ നിന്നും പ്രതീക്ഷിച്ചൊന്നും ചെയ്തില്ല ഇതുവരെ ..പക്ഷെ മാറ്റം അതുണ്ടാവുക അനിവാര്യമെന്ന് ഉൽമനസ്സ് ഓർമിപ്പിക്കുന്നു

✔ Copied

ഇന്നു ജീവിത സുഖ സൗകര്യങ്ങള്‍ എത്ര കൂടിയാലും. ജീവിതത്തിലെ ആഹ്ലാദവും ചിരിയും കളിയും.. ആ മറഞ്ഞു പോയ ബാല്യത്തിൽ തന്നെയായിരിക്കും...

✔ Copied

നിന്നെ സുഖിപ്പിക്കാൻ മറ്റുള്ളവരുടെ കുറ്റവും കുറവും നിന്നോട് പറയുന്നവരെ നീ സൂക്ഷിക്കുക കാരണം മറ്റുള്ളവരെ സുഖിപ്പിക്കാൻ അവൻ നിന്നെ കുറിച്ചും പറയും

✔ Copied

തിരക്കൊഴിയുമ്പോൾ തിരിഞ്ഞു നോക്കിയാൽ തിരിച്ചെടുക്കാൻ ആഗ്രഹിച്ച പലതും​ ​നഷ്ട്ടപെട്ടുകാണും. തിരിച്ചറിയുക. ജീവിതം വളരെ കുറഞ്ഞ സമയം മാത്രം ആണ്

✔ Copied

സമൂഹം നമ്മളെ ഒറ്റപെടുത്തുമ്പോളാണ് നമ്മൾ തെറ്റിൽ നിന്ന് തെറ്റിലേക് തന്നെ പോവുന്നത്

✔ Copied

നിറം കറുത്താലും മനസ്സിൽ വെളുപ്പും ചിന്തയിൽ പ്രകാശവും ഉണ്ടായാൽ മതീ ഇതിന് മനുഷ്യരൂപം മാത്രം പോരാ മനുഷ്യത്ത്വം കൂടി വേണം.

✔ Copied

കാലം ഓടിക്കൊണ്ടിരിക്കുകയാണ്.. ഒരിക്കൽ നീയും വാർദ്ധക്യത്തിലെത്തും... നിന്റെ സൗന്ദര്യത്തിൽ ചുളിവുകൾ വീണുതുടങ്ങും... ജരാനരകൾ ബാധിക്കും... ശാശ്വതമായതൊന്നുമില്ല ഭൂമിയിലെന്നറിയുക...

✔ Copied

വിശന്നു വലഞ്ഞു ദൈവം ദേവാലയത്തിൽ ഭക്തജനത്തിരക്ക്, വിശന്നു വലഞ്ഞു ദൈവമിന്നും തെരുവിൽ തന്നെ..

✔ Copied

വൃദ്ധസദനങ്ങളെയും, അനാഥാശ്രമങ്ങളെയും ഒന്നുചേർക്കുക.... അമ്മൂമ്മയും,അപ്പൂപ്പനും കൊച്ചു മക്കളുമായി സന്തോഷത്തോടെ കഴിയട്ടെ. അങ്ങനെ എങ്കിൽ അവരുടെ വേദനകൾക്ക് കുറച്ച് ആശ്വാസം കിട്ടട്ടെ...

✔ Copied