തമാശ
ഒരു ദിവസം അമ്മായി ശകുന്തളയോട് ചോദിച്ചു, നിനക്ക് നിന്‍റെ ഭര്‍ത്താവിനെ ഡൈവോഴ്സ് ചെയ്തൂടെ? ശകുന്തള:കൊള്ളാം പത്ത് വര്‍ഷം ഒന്നിച്ച് ജീവിച്ചിട്ട് ഇനി അയാള്‍ക്ക് മനസമാധാനം കൊടുക്കാനൊ!
അന്ന :- എങ്ങനാടീ നീ നിന്‍റ് ആറടി നീളമുള്ള മുടി സംരക്ഷിക്കുന്നത്..? റോസി :- അതോ.... വളരെ എളുപ്പമല്ലേ...രാവിലെ ഷാംപു തേച്ച് നല്ലവണ്ണം കഴുകും... അതിനു ശേഷം ഫാനിന്റെ കാറ്റില്‍ ഉണക്കും... രാത്രി കിടക്കുന്നതിനു മുൻപ് അഴിച്ച് ആണിയില്‍ തൂക്കി ഇടും.
അധ്യപകന്‍ രാമുവിനോട് :- മറ്റുള്ളവരെ ഉപദ്രവിച്ചല്‍ നീ നരകത്തില്‍ പോകും... രാമു: സാരമില്ല... എനിക്ക് സാറുള്ളിടത്ത് വരുന്നത് ഇഷ്ടമാ.
വീട്ടിൽ ആരോടെങ്കിലും പിണങ്ങിയാൽ ഭക്ഷണം കഴിക്കാതെ കിടക്കരുത്. അവർക്കുള്ളതും കൂടെ നമ്മൾ കഴിക്കണം എങ്കിലേ അവർ പഠിക്കൂ.. അറിയിപ്പ്: ഫീലിങ് ഞാൻ ഞാൻ പരീക്ഷിച്ച വിജയിച്ചതാ..
ഫോൺ വയറുമായി ബന്ധിപ്പിച്ചിരുന്നപ്പോൾ മനുഷ്യൻ സ്വതന്ത്രനായിരുന്നു എന്ന് മുതൽ ഫോൺ സ്വതന്ത്രനായി അന്ന് മുതൽ മനുഷ്യൻ ഫോണുമായി ബന്ധിതനായി
എല്ലാവരുടെയും വീടിനടുത്തും കാണും അവളെ കണ്ടു പഠിക്ക് അല്ലെങ്കിൽ അവനെ കണ്ടുപഠിക്ക് എന്ന് പറയാൻ പറ്റിയ സൽസ്വഭാവിയായ ഒരു കുട്ടി എന്റെ വീട്ടിനടുത് അത് ഞാൻ ആണ്
രാത്രി പന്ത്രണ്ടു മണിക്ക് എലി കരളുന്ന പോലൊരു ശബ്ദം..മൊബൈല്‍ ലൈറ്റ് അടിച്ചു നോക്കിയപ്പോ അടുത്ത ബെഡില് ഉള്ളവൻ ബിസ്കറ്റ് തിന്നുവാ..എന്ത് വാടേന്നു ചോദിച്ചപ്പോ പറയുവാ..മണി പന്ത്രണ്ട് കഴിഞ്ഞാല്‍ എക്സ്പയറി ഡേറ്റ് കഴിയും.. പകച്ചു പണ്ടാരമടങ്ങിപ്പോയി.
ഒരു കിളിയായി ജനിച്ചാല്‍ മതിയായിരുന്നു....!!! അവരുടെയൊക്കെ കമന്‍റ് ബോക്സിലെ തിരക്ക്...!!! കണ്ടിട്ട് കൊതിയാവുന്നു കോപ്പ്
നിലാവുള്ള രാത്രി. ശശിയും കാമുകിയും കാറിൽ യാത്ര ചെയ്യുകയായിരുന്നു. ഒരു വിജനമായ സ്ഥലത്തു എത്തിയപ്പോൾ ശശി കാർ നിർത്തി. പിന്നെ കാമുകിയുടെ കണ്ണിലേക്കു സുക്ഷിച്ചു നോക്കി. അവളുടെ അരികിലേക്ക് ചേർന്ന് ഇരുന്നു. എന്നിട്ട് ചുറ്റും നോക്കി ആരും ഇല്ലെന്നു ഉറപ്പു വരുത്തിയ ശേഷം അവളുടെ മുടിയിൽ തലോടി. ശേഷം കാമുകിയുടെ ചെവിയിൽ ഇങ്ങനെ മന്ത്രിച്ചു .. പെട്രോൾ തീർന്നു. ഇറങ്ങിതള്ളാമോ ?
രതിഷ് ഭാര്യയോട്: എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടെ ടീ നിന്നോട് പാചകം ചെയ്യുമ്പോ മൊബൈലിൽ കളിക്കരുതെന്ന് ... രസത്തിന് ഉപ്പും ഇല്ല പുളിയും ഇല്ല സുകന്യ :എത്ര പ്രാവശ്യമാ മനുഷ്യാ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുള്ളത് ചോറുണ്ണുമ്പോ മൊബൈലിൽ കളിക്കരുതെന്ന് കുടിക്കാൻ തന്ന വെള്ളമാ നിങ്ങൾ ചോറിൽ ഒഴിച്ചത്.
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ആദ്യത്തെ അടി കിട്ടി കഴിഞ്ഞാൽ കൈ ഒന്ന് കുടഞ്ഞ് പാന്റിൽ തുടച്ച ശേഷം മാത്രമേ അടുത്ത അടി ഞാൻ വാങ്ങിയിരുന്നുള്ളൂ. വൃത്തിയുടെ കാര്യത്തിൽ ഞാൻ പണ്ടേ ഉഷാറാ..
ചിലർ ഉണ്ട്..ഒരു പെണ്ണ് തേച്ചാൽ വേഗം അന്ന് വരെ ഇല്ലാത്ത മാതൃസ്നേഹം അങ്ങു പൊട്ടി മുളയ്ക്കും.. വെറുതെയാ...അടുത്ത പെണ്ണ് വരുമ്പോ തീരാവുന്നതെ ഉള്ളു..
ടീച്ചര്‍ : ഈ ക്ളാസ്സില്‍ മണ്ടന്‍മാര്‍ ഉണ്ടെങ്കില്‍ എഴുന്നേറ്റ് നില്‍ക്കു... ആരും എഴുന്നേറ്റില്ല. അല്‍പം കഴിഞ്ഞപ്പോള്‍ ശശി എഴുന്നേറ്റു. ടീച്ചര്‍ : എന്താ നീ മണ്ടനാണോ ? ശശി: അതല്ല ,ടീച്ചര്‍ ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നി.
നീ അങ്ങ് ഇട്ടേച്ച് പോയപ്പോള് ഞാ൯ തോറ്റെന്ന് കരുതിയെങ്കിൽ നിനക്ക് തെറ്റി പെന്നെ സപ്ലി എഴുതി എടുക്കും നുമ്മ നിന്റെ് അനിയത്തിയേ..
വീട്ടിൽ കവറേജ് കിട്ടാഞ്ഞിട്ട് മൊബൈലും കൊണ്ട് ടെറസ്ന്റെ മോളിൽ വലിഞ്ഞു കേറിയതാ..... അമ്മ വിളിച്ചു കൂവി....നാട്ടുകാർ ഓടിക്കൂടി...എന്റെ മൊബൈൽ ൽ ബ്ലൂ വെയ്ൽ പോയിട്ട് കരിമീൻ പോലുമില്ലാന്നു പറഞ്ഞിട്ട് ഒരുത്തനും വിശ്വസിക്കുന്നില്ല.
കൊതുകിന് ഒരു തുള്ളി ചോര കൊടുക്കാതെ അടിച്ചു കൊല്ലുന്നവന്മാരാാ. പ്രേമിക്കുന്ന പെണ്ണിനു വേണ്ടി ജീവന്‍ വരെ കളയാന്ന് പറയുന്നത്.
സുഹൃത്ത്: ടിന്റുവിനോട്: ടിന്റുമോനേ ചന്ദ്രനില്‍ വെള്ളം കണ്ടെത്തി. ടിന്റുമോന്‍: ഞങ്ങടെ കിണറ്റില്‍ ഞാന്‍ വളരെ മുമ്പു തന്നെ ചന്ദ്രനെ കണ്ടെത്തിയതാ. ആരോടും പറഞ്ഞിട്ടില്ലെന്നു മാത്രം
ഒക്ടോബർ2 ഗാന്ധി ജയന്തി ആണല്ലോ... ഇതിന്റെ ഭാഗമായി ഞാൻ ഗാന്ധിജിയുടെ ഫോട്ടോകൾ ശേഖരിക്കുന്നു. അതുകൊണ്ട് കൈയിൽ 100 or 500 or 2000 എന്നീ ഗാന്ധിജിയുടെ ഫോട്ടോയുള്ള നോട്ടുകൾ ഉണ്ടെങ്കിൽ എന്നെ ഏൽപ്പിക്കണമെന്ന് അപേക്ഷിക്കുന്നു ഒരു ഗാന്ധി സ്നേഹി.
നിങ്ങളുടെ ശത്രു നിങ്ങളുടെ ഭാര്യയേയും കൊണ്ട് ഒളിച്ചോടിയാല്‍ എന്തു തോന്നും? സങ്കടം തോന്നും ഒഹ് . ഭാര്യയെ അത്രക്ക് ഇഷ്ടാണ്, അല്ലെ? അതല്ല, ശത്രുവാണെന്നു കരുതി ഒരാള്‍ക്ക് ഒരു വലിയ ആപത്ത് വരുമ്പോള്‍ സന്തോഷിക്കാന്‍ എനിക്കു പറ്റില്ല.
വിവാഹം കഴിഞ്ഞു രണ്ടു വര്ഷം കഴിഞ്ഞിട്ടും വായിക്ക് രുചിയായിട്ട് ഒന്നും ഉണ്ടാക്കാനറിയാത്ത ഭാര്യയെ കൊണ്ട് പൊറുതി മുട്ടിയ അയാൾ അമ്മായിഅമ്മക്ക് എസ് എം എസ് അയച്ചു ' നിങ്ങളിൽ നിന്നും വാങ്ങിയ ഉൽപ്പന്നത്തിന് പാചകം ചെയ്യാനറിയില്ല.' അമ്മായി അമ്മയുടെ മറുപടി. എസ് എം എസ് വായിച്ച മരുമകൻ അന്തം വിറ്റ്പോയി, ഉത്പന്നം വിറ്റതാണ്, അതിന്റെ വാറണ്ടി പീരിയഡ് കഴിഞ്ഞതിനാൽ ഇനി ഉൽപാതകർക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല". "പ്രത്യേക അറിയിപ്പ്: വിറ്റ സാധനം ഒരു കാരണവശാലും തിരിച്ചെടുക്കുന്നതല്ല"
അമ്മ: ( മകനോട്) മോനേ നീ ഇന്ന് അങ്കണവാടിയിൽ പോകുന്നില്ലേ ? മകൻ: ഇല്ല അമ്മേ അമ്മ: അതെന്താ മോനെ പോകാത്തത് ? മകൻ: ഇന്നലെ അവർ എന്നെ തൂക്കിനോക്കി അമ്മെ ഇന്ന് പോയാൽ എന്നെ വിറ്റാലോ??
കള്ളുകുടിച്ച് ലക്കില്ലാതെ നിന്ന ശശിയോട് വികാരി അച്ഛൻ: ശശീ നീ ഇങ്ങനെ മദ്ധ്യപിക്കരുത്. അത് നിന്നെ പതിയെ ... പതിയെ...... മരണത്തിലോട്ടെത്തിക്കും. അച്ഛനെ തൊഴുതു കൊണ്ട് ശശി: മതിയച്ഛോ എനിക്ക് ഒരു തിരക്കുമില്ല പതിയെ മരിച്ചാൽ മതി.
ഒരിക്കലും പിരിയില്ലാ എന്ന നാടകത്തിനു ശേഷം കാമുകിമാർ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം വീട്ടുകാർ സമ്മതിക്കില്ല സഹോദരാ.... പെങ്ങളായി കാണു.
ഞാൻ എന്തിനാ വിളിക്കുന്നേ വേണോങ്കിൽ അവൾ ഇങ്ങോട്ട് വിളിക്കട്ടെ അതല്ലെ..ഹിറോയിസ്സം.. ഇന്നേക്ക് രണ്ട് വർഷമാവുന്നു.
എന്‍റെ എഴുത്തുകളില്‍ എന്തെങ്കിലും നല്ലത് കാണുന്നുവെങ്കില്‍ അത് അവളുടെ സമ്മാനമാണ്, അവളില്‍ നിന്നും ആകെ കിട്ടിയത് എന്നിലെ എഴുത്തു കാരനെ മാത്രം..
മറക്കണം എന്നു പറഞ്ഞാൽ എങ്ങനെയാടാ അളിയാ... മൊബൈൽ ലോക്ക് മുതൽ ഫേസ്ബുക്ക് പാസ് വേർഡ് വരെ അവളുടെ പേരാണ്.
ജോത്സ്യന്‍: അടുത്ത രണ്ടുമാസം നിങ്ങള്‍ക്ക് ഏറ്റവും ഇന്നുവരെ അനുഭവിച്ചതില്‍ ഏറ്റവും പ്രയാസമേറിയതായിരിക്കും. രണ്ടാമന്‍: അതിനു ശേഷം? ജോത്സ്യന്‍: നിങ്ങള്‍ അതുമായി പൊരുത്തപ്പെടും.
മകൻ:ഇവിടെ വാടാ അച്ഛാ ശകുന്തള:അച്ഛനോട് മര്യാദയ്ക്ക് സംസാരിക്കു മോനെ മകൻ:ശരി അമ്മേ,മര്യാദയ്ക്ക് ഇവിടെ വാടാ അച്ഛാ..
കാമുകൻ:ശകുന്തളെ പ്രിയതമേ നിനക്ക് വേണ്ടി ലോകത്തിന്‍റെ ഏതറ്റം വരെയും ഞാന്‍ പോകാന്‍ തയാറാണ് കാമുകി:എന്നാല്‍ അവിടന്ന് ഒരിക്കലും തിരിച്ച വരില്ലെന്നും കൂടി ഉറപ്പ് തന്നുകൂടെ?