കുടുംബം
ഈ ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ച മാതാപിതാക്കുളുടെ പുഞ്ചിരിയാണ്.. ആ പുഞ്ചിരിക്ക് പിന്നിൽ നമ്മളാണ് എന്ന തിരിച്ചറിവ്... ഈ ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ച മാതാപിതാക്കുളുടെ പുഞ്ചിരിയാണ്.. ആ പുഞ്ചിരിക്ക് പിന്നിൽ നമ്മളാണ് എന്ന തിരിച്ചറിവ്.
ജീവിതം എത്ര തിരക്ക് ഉള്ളതാണെങ്കിലും ബന്ധങ്ങൾ കൈവിടാതിരിക്കുക. അല്ലെങ്കിൽ തിരക്കുകൾ കഴിയുമ്പോൾ നാം ജീവിതത്തിൽ ഒറ്റപെടും.
നീ ചെയ്യുന്ന തെറ്റുകളെ ക്ഷമിക്കുന്നതും നീ അനുഭവിക്കുന്ന വേദനകണ്ടു കണ്ണീർ ചിന്തുന്നതും അമ്മ മാത്രമല്ല ഭാര്യയുമാണ്
ഒരു താലി ബന്ധനത്താൽ നാം ഒന്നാകുമാ സുന്ദര നിമിഷങ്ങൾക്കായ് ദിനങ്ങളെ നിമിഷങ്ങളാകുവാൻ പ്രാർത്ഥനാ മുഖരിതമായ മനമോടിരിപ്പൂ സഖീ . .
മാതാവിന്റെയോ, പിതാവിന്റെയോ മരണശേഷം മൃതദേഹത്തിനടുത്തിരുന്നു അവരെക്കുറിച്ച് ഓർത്ത് കണ്ണ് നീർ പൊഴിക്കുന്നതല്ല സ്നേഹം മറിച്ച്,അവർ ജീവിച്ചിരിക്കുന്ന സമയത്ത് അവരെ ശ്രദ്ധിക്കുകയും പരിചരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക.
ആത്മാർഥതയോടെ സ്നേഹിക്കുന്ന ഒരു ഭാര്യയും മൂന്നു നേരം കഴിക്കാൻ ആഹാരവും കിടക്കാൻ ഒരു കുഞ്ഞു വീടും ഉണ്ടെങ്കിൽ നീയാണ് മകനെ ലോകത്തിലെ ഏററവും ദൈവാനുഗ്രഹം ഉള്ളവൻ.
ഭൂമിയിലെ സ്വർഗമാണ് കുടുംബം. എന്നാൽ അത് സ്വർഗം ആകണോ നരഗം ആക്കണോ എന്ന് ചിന്തിക്കുന്നതും തീരുമാനിക്കുന്നവരും ഒരുമിച്ചു ജീവിക്കുന്നവരാണ്.