ഏകാന്തത
പിരിയാന്‍ ഒരു വാക്ക് അടുക്കാന്‍ ഒരു ഹൃദയം പക്ഷെ അകലുന്ന നേരം കഴിഞ്ഞ കാലം ഓര്‍ക്കുമ്പോള്‍ കരഞ്ഞു തീര്‍ത്ത ജീവിതത്തിനു കൂട്ട് നില്‍ക്കാന് നമ്മുടെ നിഴല്‍ മാത്രം
സ്നേഹിക്കുന്നെങ്കിൽ ഇരുട്ടിനെ സ്നേഹിക്കുക.. കാരണം , ഒന്നു കണ്ണടച്ചാൽ മതി അത് എപ്പോഴും നമ്മോടൊപ്പം ഉണ്ടാകും
മനപ്പൂര്‍വ്വം നമ്മളെ ഒഴിവാക്കുന്നത് കണ്ടാ അങ്ങ് മാറിക്കൊടുത്തേക്കണം അത് ചങ്കായാലും ചങ്കിലെ ചോര ആയാലും
മനസ്സ് തുറന്നൊന്നു സംസാരിക്കാന്‍ ഒരാളില്ലാതെ വരുമ്പോഴാണ് നാം എത്രത്തോളം തനിച്ചാണ് എന്ന് തിരിച്ചറിയുന്നത്.
അകലങ്ങളിലേക്ക് ഒരു വാക്ക് പോലും പറയാതെ പ്രിയപ്പെട്ടവർ മറഞ്ഞകന്നപ്പോൾ ഈ ലോകത്തിലെ സന്തോഷം നമുക്ക് മുമ്പിൽ അവസാനിക്കുന്നു.
മരിച്ച ഓർമ്മകളെ പുനരുജീവിപ്പിക്കുന്ന ഏകാന്തതയോട് അനിഷ്ടവും, ചിന്തകൾക്ക് പുതുജീവൻ നല്ക്കുന്ന ഏകാന്തതയോട് ഇഷ്ടവുമാണ് എനിക്ക്.
സ്നേഹത്തിന്റെ ആഴം ഞാനറിഞ്ഞത് നിന്നിൽ നിന്നാണെങ്കിലും ഞാൻ മടങ്ങി പോകുകയാണ് എന്റെ ഏകാന്തതയിലേക്ക് ഒരു തിരിച്ചു വരവില്ലാതെ..
സ്വന്തം ഹൃദയത്തിന്റെ ഇരുട്ടിൽ വഴിതെറ്റി അലയുകയാണ് ഞാൻ. ഇരുളാർന്ന സ്വപ്നങ്ങളുടെ അന്ധകാരം പ്രേത രാത്രികളേക്കാൾ ഭയാനകമാണ്.
മൌനത്തിന്റെ ആഴങ്ങളിലേക്ക് തുടരെ ഊളിയിടുകയാണ് മനസ്സ്.. സങ്കടകടലിലെ ചുഴികളില്‍പ്പെട്ടു, ഭ്രാന്തന്‍ചിന്തകളുടെ നിലയില്ലാകയങ്ങളില്‍, മുങ്ങി ശ്വാസം പിടയുന്ന എന്റെ ജീവനും.
ഒടുവിൽ ഈ വഴിയിൽ ഞാൻ ഒറ്റക്കായി എങ്ങോട്ടു പോകണമെന്നറിയാതെ ഇനിയെത്ര ദൂരമെന്നറിയാതെ എന്നാൽ ഒന്നു മാത്രം അറിയാം, ഇനി ഞാൻ തനിച്ചാണ്.
എനിക്ക് സ്നേഹിക്കാനും ദുഃഖങൾ പങ്കിടാനും നീ മാത്രമാണെന്ന് മനസ്സിലാക്കിയിട്ടും ഇന്ന് എന്നെ ഇരുട്ടിൽ തനിച്ചാക്കി പോയി മറഞ്ഞു
വിധിയെന്ന പേരിൽ എന്റെ സ്വപ്നങ്ങളേ കവർന്നെടുത്ത കാലമേ പരിഭവമേതു മില്ലാതെ നിന്റെ വഴിയിൽ ഞാൻ യാത്ര തുടരുന്നു.
ജീവിതത്തിൽ ഒറ്റയ്ക്കാണ് എന്ന് തോന്നുമ്പോൾ ഞാൻ കണ്ണാടിയിൽ നോക്കി കുറച്ച നേരം നിൽക്കും അപ്പോൾ ഒരു വാചകം കേൾക്കാം.. ഞാൻഉണ്ടാകും എന്നും ദു:ഖം ആയാലും സന്തോഷം ആയാലും.
കരയുന്നവരുടെ മുഖം കാണാൻ എനിക്ക് ഇഷ്ട്ടമാണ് ഒന്നവരെ ചിരിപ്പിക്കാൻ. തനിച്ച് ഇരിക്കുന്നവരെ ശല്യയപ്പെട്ടുത്താൻ എനിക്ക് ഇഷ്ട്ടമാണ് അവരുടെ ഒറ്റപ്പെടൽ ഇല്ലാതാക്കാൻ. എന്നിട്ടും ഞാൻ കരഞ്ഞപ്പോഴും ഒറ്റപ്പെട്ടപ്പോളും എനിക്ക് ചുറ്റും ആരെയും കണ്ടില്ല ഞാൻ
വാടി തളർന്ന പൂവിതളുകളിൽ ഏകാന്തതയുടെ നിശ്വാസം പതിക്കവെ കൊഴിഞ്ഞുവീണവയിൽ സ്നേഹത്തിന്റെ നിറമുള്ള സ്വപ്നങ്ങൾ ഉണ്ടായിരുന്നു
ഓർമകളുടെ പിൻവിളികളില്ലാതെ ഇനി നടന്നകലണം രാവിനെ പ്രണയിക്കുന്ന ഒറ്റപ്പെട്ട തീരത്തേക്ക് ഒരു ഒറ്റപ്പെട്ടവനായ്.
ഒറ്റയ്ക്കു നടക്കുന്നത് പ്രയാസമുള്ള കാര്യമല്ല… ഏറെ ദൂരം ഒരാൾക്കൊപ്പം നടന്നിട്ട് ഒറ്റയ്ക്കു തിരികെ നടക്കുമ്പോൾ ഒരു വിങ്ങലാണ്!
ചില സമയങ്ങളിൽ ഒറ്റയ്ക്കിരുന്നു കരയുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി മറ്റുള്ളവരുടെ മുൻപിൽ ചിരിക്കാൻ
ഏകാന്തതയ്ക്ക് പട്ടുപോലെ മാര്‍ദവമുള്ള കൈകളുണ്ട്. എന്നാല്‍ ശക്തമായ വിരലുകള്‍ കൊണ്ട് അത് ഹൃദയത്തെ മുറുക്കി പിടിക്കുന്നു..ദുഃഖംകൊണ്ട് വേദനിപ്പിക്കുന്നു. ഏകാന്തത ദുഖത്തിന്റെ കൂട്ടുകാരനാണ്. ആത്മീയനന്ദത്തിന്റെ സഹചാരിയും.