അച്ഛൻ
അച്ഛനെകാൾ അമ്മയെയാണെനിക്ക് കൂടുതൽ ഇഷ്ടമെന്നെന്റെ മറുവടി കേട്ട് പൊട്ടിച്ചിരിച്ച അച്ഛന്റെ മനസ്സറിയാൻ ഒരു അച്ഛനാവേണ്ടി വന്നു...
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രകൃതി സ്നേഹിയായ ഒരു മനുഷ്യൻ എൻറെ അച്ഛൻ ആണ്. എന്നെ കാണുമ്പോൾ എല്ലാം പറയും. ആ നേരത്ത് ഒരു വാഴ വെച്ചാൽ മതിയായിരുന്നു എന്ന് . ഐ ലവ് യു അച്ഛാ .
കുഞ്ഞിനെ ആദ്യമായ് ഏറ്റുവാങ്ങിയ അച്ഛന് തൻ കരങ്ങളെ സ്നേഹിക്കുക ആ വിയര്പ്പിന് ഗന്ധത്തിലേക്ക് ചേര്ന്ന് മയങ്ങുക ആ ഗന്ധം നിന്നിലോഴുകുന്ന ചുടു ചോരതൻ ആത്മാവ് പേറുന്നുണ്ട് എന്ന് നീ അറിയുക.
പത്തു മാസം നൊന്തു പ്രസവിച്ച കഥ നാഴികക്ക് നാല്പ്പതുവട്ടം അമ്മ പറയുമ്പോൾ കുടുംബം പുലരത്താൻ പകൽ മുതൽ രാവ് വരെ നെട്ടോട്ടമോടുന്ന അച്ഛന് നമ്മളോട് പറയാൻ പരിഭവങ്ങൾ ഒന്നുമില്ല.
എന്നും എനിക്കായി സ്നേഹം വാരിക്കോരി തന്ന് ജീവിതത്തിൽ പഴി കേട്ട എൻ ഉമ്മ ഉണ്ട് എനിക്ക് എന്നാൽ ഉള്ള സ്നേഹം ഇങ്ങനെ പ്രകടിപ്പിക്കണം എന്ന് അറിയാതെ ദൂരെ നിന്ന് മാത്രം എന്നെ നോക്കി കണ്ട എന്റെ വാപ്പ
അച്ഛന്റെ കൈവിരൽ തൊട്ടു ഞാൻ പിച്ച വച്ചു. അച്ഛനിലുടെ ഞാൻ തിരിച്ചറിവ് നേടി. എന്നിലുടെ അച്ഛൻ സ്വപ്‌നങ്ങൾ നെയ്തു
അമ്മയെന്ന വികാരത്തിനു മുന്നിൽ പലപ്പോഴും ഒളിമങ്ങുന്ന വിളക്കാണു അച്ഛൻ. ഒരു പുരുഷായുസ്സിന്റെ മുഴുവൻ ചിന്തയും വിയർപ്പും കുടംബത്തിനായ് ഹോമിക്കും സ്വയം ഉരുകുബോഴും അത് തന്നെ ആശ്രയിക്കുന്നവരെ പുറത്തറിയിക്കാതെ നമ്മെ ചിരിപ്പിക്കും അമ്മയും മക്കളും മാത്രമുള്ള വീട്ടിലേക്ക് ആച്ഛൻ കടന്നു വരുമ്പോൾ കിട്ടുന്ന ആശ്വസം പറഞ്ഞറിയിക്കാനാവില്ല അച്ഛൻ നൽകുന്ന സ്നേഹം കരുതൽ ദയ സുരക്ഷിതത്വം പകരമാകില്ല മറ്റെന്നും കാണാതെ പോകരുതാരും. ആ മെഴുക് തിരിനാളത്തെ കെടുത്തരുതേ തെളിയില്ല ഇനി അത് പോലെ മറ്റാരും ..
ആദ്യമായി പൂമുഖം കണ്ടപ്പോൾ വാരിയെടുത്തുമ്മ വച്ച അച്ഛൻ. വഴിതെറ്റി നടന്നപ്പോൾ ശരിയുടെ വഴി ചൂണ്ടികാണിച്ച അച്ഛൻ വളർന്നു പന്തലിച്ചപ്പോൾ നിഴലായി കൂടെ നിന്നച്ചൻ എനിക്ക് തണലേകിയ വടവൃക്ഷമാണ് അച്ഛൻ.
പത്തു മാസം ചുമന്നില്ല നൊന്തു പ്രസവിച്ചില്ല എങ്കിലും എൻ അച്ഛൻ നെഞ്ചിലുണ്ട് കടലോളം സ്നേഹം ആ സ്നേഹത്തിനു എത്രത്തോളം ആശംസിച്ചാലാണ് മതി വരുക
സൂര്യനായി തഴുകുമെൻ അച്ഛനെ ആണെനിക്കിഷ്ട്ടം ഞാനൊന്ന് കരയുമ്പോൾ അറിയാതെ ഉരുകുമെൻ അച്ഛനെ ആണെനിക്കിഷ്ട്ടം
ഈശ്വരൻ തന്നതിൽ എറ്റവും വിലപിടിപ്പുള്ള സമ്മാനമായിരുന്നു എനിക്ക് അച്ഛൻ എന്നും അച്ഛൻ കൂടിനുണ്ടാവട്ടെ താങ്ങായി തണലായി നിഴലായി കുടയായി
പത്തുമാസം ചുമന്ന കഥ , അമ്മ പലവട്ടം പറഞ്ഞിട്ടും പോറ്റാന്‍ രാത്രിയേപ്പോലും പകലാക്കിയ എന്നച്ഛന്‍ ഇന്നോളം പരിഭവമൊന്നും പറഞ്ഞു കേട്ടിട്ടില്ല.
കളിക്കാൻ ബൊമ്മ വാങ്ങിത്തരും അച്ഛനേക്കാളും ...കളിയ്ക്കാൻ ബൊമ്മയായി മാറും അച്ഛനെയാണ് കുട്ടികൾക്ക് ഇഷ്ട്ടം
കൂലിപ്പണിയുടെ വിയർപ്പ് മണത്തിരുന്നെങ്കിലും അച്ഛന്റെ കൈയ്യിൽ ചുരുട്ടി പിടിച്ചിരുന്ന അഴിഞ്ഞ് തുടങ്ങുന്ന പൊതിയിലെ തണുത്ത പലഹാരത്തോളം സ്വാദ് പിന്നീടൊരു വിരുന്നിലും അറിഞ്ഞതേയില്ല ഞാൻ.
കുടുംബമാവുന്ന വാഹനത്തിന്റെ സാരഥിയാണ് അച്ഛൻ .മക്കൾക്ക് മാതൃകാപുരുഷൻ ആയി, വീടിനു മൊത്തം തണൽ ആയി, മഞ്ഞിലും മഴയിലും വെയിലിലും തളരാതെ, മുന്നേറുന്നവനാണ് അച്ഛൻ.