അമ്മ
കാമുകി ചങ്ക് പറിച്ച് തരാം എന്ന് പറഞ്ഞാലും എന്റെ മാണിക്കക്കൊട്ടാരത്തിലെ റാണി എന്റെ അമ്മ തന്നെ ആയിരിക്കും
സന്തോഷം വരുബോള്‍ നമുക്ക് പലരേയും ഒാർമ വരും. പലരും കൂടെയുണ്ടാവും. പക്ഷെ ദുഖം അലട്ടും നിമിഷം ഒാടിയെത്തുന്നൊരു മുഖം ആശ്വാസമേകുന്ന വാക്കുകള്‍ നമ്മുടെ അമ്മയുടെ ആയിരിക്കും..
കണ്ട നാൾ മുതൽ 'അമ്മ' എനിയ്ക്ക് എന്നും ഒരു അത്ഭുതമാണ്. എത്രയെത്ര സഹനങ്ങൾ ഒരു ചെറുപുഞ്ചിരിയോടെ നേരിടുന്നു. ഒരു പരാതിയുമില്ലാതെ
കുട്ടിക്കാലത്തു ഒട്ടിയ വയറുമായ് വിശന്നിരുന്നപ്പോൾ അമ്മ വാരി തന്ന ആ ചോറിന്റെ സ്വാതൊന്നും ഇന്നും ഒരു ബിരിയാണിയ്ക്കും കിട്ടില്ല മോനെ.
ഞാന് എന്നും കാണാന് കൊതിക്കുന്ന ഒരു മുഖമുണ്ട് കേള്ക്കാന് കൊതിക്കുന്ന ശബ്ദമുണ്ട് , ചിരിക്കേണ്ട പ്രണയമേ അത് നീയല്ല എന്റെ അമ്മയാണ്.
ഒന്നും കൊടുത്തില്ലെങ്കിൽ പോലും കടലോളം സ്നേഹം തിരിച്ചു തരുന്ന ഒരൊറ്റ പെണ്ണിനെയേ ഞാൻ കണ്ടിട്ടുള്ളൂ. അതാണെന്റെ അമ്മ.
ഒരു ചെറിയ കഥ എന്നാൽ വലിയ അർത്ഥമുള്ളതു. ഹലോ സർ ഞങ്ങൾ വൃദ്ധസദനത്തിൽ നിന്നും വിളിക്കുവാണ്. നിങ്ങളുടെ പട്ടിയെ കാണാനില്ലെന്ന പരസ്യം കണ്ടു. അതിവിടെ ഉണ്ട്. നിങ്ങളുടെ അമ്മയുമായി കളിച്ചു കൊണ്ടിരിക്കുന്നു!
നൂറു കോടി കാമുകിമാർ വന്നാലും അറ്റമില്ലാത്ത സൗഹൃദങ്ങള്‍ കൂടെ നിന്നാലും... മാതൃ സ്നേഹം... അതിനു പകരം വക്കാൻ മറ്റൊന്നും സാധ്യമല്ല...
സന്തോഷത്തിലും സങ്കടത്തിലും എന്റെ അമ്മ എന്നും എന്റെ കൂടെ കൂട്ടായി ഉണ്ടായിരുന്നു ഇന്നും എന്നും ഉണ്ടാകും എന്നെനിക്കറിയാം അതാണെന്ന് ജീവിപ്പിക്കുന്നത് അതാണെന്റെ ജീവിതത്തിന്റെ അടിസ്ഥാനം .
അമ്മ ഒരു പാഠമല്ല അനേകായിരം പാഠം ഉൾകൊള്ളുന്ന ഒരു വിശുദ്ധ ഗ്രൻഥമാണ്..മനസ്സിൽ നന്മയുള്ള മക്കൾക്ക് മാത്രം വായിക്കാൻ കഴിയുന്ന വിശുദ്ധ ഗ്രന്ഥം
എനിക്ക് എന്റെ അമ്മയെ ആണ് ഏറ്റവും ഇഷ്ട്ടം കാരണം മരണം വരെ തിരിച്ചു കിട്ടുമെന്ന് ഉറപ്പുള്ള സ്നേഹം അമ്മയുടേത് മാത്രമാണ്
ആയിരം പട്ട് മെത്തയിൽ കിടന്നു ഉറങ്ങുന്നതിനേക്കാൾ സുഖമുണ്ട് അഴുക്കും കരിയും പുരണ്ട അമ്മ തൻ മടിയിൽ തലചായ്ച്ച് ഉറങ്ങാൻ.
ലോകത്ത് ഓരോ കുഞ്ഞു ജനിക്കുമ്പോഴും അതിലും മഹിമയേറിയ മറ്റൊരു വ്യക്തി ജനിക്കുകയാണ് അമ്മ. അമ്മയാണ് സത്യം പരമമായ സത്യം.
ചിറകുണ്ടായിട്ടും പറന്നു പൊങ്ങാൻ വയ്യാത്ത ചില പക്ഷികളെപ്പോലെയാണ് മക്കളുടെ കൺകളിലൂടെ സ്വപ്നം കാണുന്ന അമ്മമാർ.
അമ്മയേയാണോ അച്ഛനേയാണോ ഇഷ്ടം എന്ന് ചോദിച്ചപ്പോ ഞാൻ പറഞ്ഞു അച്ഛനേയാണെന്ന് അത് കേൾക്കാനാണ് അമ്മക്കിഷ്ടം.
എന്റെ തെറ്റുകൾ ഏറ്റുപറയാൻ എനിക്ക് എന്റെ 'അമ്മ ഉണ്ട് അമ്മമാരില്ലാതെ എത്ര കുഞ്ഞുങ്ങൾ വിഷമിക്കുന്നു അവരുടെ വിഷമങ്ങൾ ഉള്ളിൽ ഒതുക്കി ഈ ദിവസം നമ്മുക് അവരെ ഓർകം അവർക്കായി പ്രാർത്ഥിക്കാം
തൻ കുഞ്ഞുപൊൻകുഞ്ഞെന്നാണു ചൊല്ലെങ്കിലും,തൻ കുഞ്ഞിനെപോൽ മറ്റൊരു കുഞ്ഞിനെ ലാളിക്കുവാൻ തക്കവണ്ണം അളവറ്റതാണ് മാത്യ സ്നേഹം
മരണ വേദന ആണ് എന്നറിഞ്ഞിട്ടും അമ്മയാകാനുള്ള ഒരു പെണ്ണിന്റെ മനസ്സിന്റെ ഉറപ്പോളം വരില്ല ഒരാണിന്റെ ചങ്കുറ്റവും
അമ്മ കിടന്ന പട്ടിണിയാണ് പലപ്പോഴും മക്കൾ ഉണ്ട അത്താഴം സ്നേഹത്തിന്റെ നിറകുടമായ എല്ലാ അമ്മമാർക്കും സമർപ്പിക്കുന്നു
എന്റെ സങ്കടങ്ങൾ ഏഴ് ആകാശത്തിനു അപ്പുറം കൊണ്ട് ഒളിപ്പിച്ചാലും കണ്ണിൽ നോക്കി കണ്ടു പിടിക്കുന്ന സ്നേഹമാണ് അമ്മ.
ജീവിതത്തിൽ എന്നും മറ്റുള്ളവര്ക്ക് വേണ്ടി അധ്വാനിക്കുന്ന ഒരു മുഖമേ ഞാൻ കണ്ടിട്ടുള്ളു അത് എന്റെ അമ്മയുടെ മുഖമാണ്.
എല്ലാ ഭാഷയിലും ഏറ്റവും മധുരമുള്ള , ഏറ്റവും ആഴമുള്ള വാക്ക് സ്നേഹവും ,കരുണയും ത്യാഗവുമെല്ലാം ഒന്നിച്ചു ചേരുന്ന ഈ വാക്കിനാൽ വിളിക്കപ്പെടാൻ ഭാഗ്യം ലഭിച്ച എല്ലാ അമ്മമാർക്കും അനുഗ്രഹീതർ.