ഓണാശംസകൾ
ഐശ്വര്യത്തിന്റെയും ശാന്തിയുടെയും സമാധാനത്തിന്റെയും നന്മയുടെയും പ്രതീകമായ് ഇതാ വേണ്ടുമൊരു പൊന്നോണം വരവായി.. ഓണാശംസകൾ
നാട്ടിലും വീട്ടിലും ആരവാരം ചാർത്തി വീണ്ടും ഒരു പൊന്നോണം മാവേലി മന്നനെ വരവേല്ക്കാൻ നാടും വീടും ഒരുങ്ങുന്ന വേളയിൽ നിങ്ങൾക്കായി ഒരായിരം പോന്നോണാശംസകൾ
മലനാടിന്റെ പെരുമയും പൈതൃകവും വിളിച്ചോതി മലയാളിയുടെ മനസ്സിൽ മറക്കാനാകാത്ത ഒരോണം കൂടി മനം നിറഞ്ഞ ഓണാശംസകൾ
പോയ നല്ല കാലത്തിന്റെ ഓര്‍മകളുമായി വീണ്ടും ഒരോണം കൂടി കളവും ചതിയും പൊളിവചനങ്ങളും ഇല്ലാത്തെ കാലം ഒരിക്കല്‍ കൂടി ഓര്‍മ്മിക്കാം എല്ലാവര്‍ക്കും ഓണാശംസകള്‍
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണം ആശംസിക്കുന്നു.. ഹൃദയം നിറഞ്ഞ ഓണാശംസകൾ
നിറപറയും നിലവിളക്കും തുമ്പപ്പൂക്കളും ഒരുപിടി നല്ല ഓർമകളും മനസ്സിൽ നിറച്ച് ഒരുപാട് സ്നേഹവുമായി വീണ്ടും ഓണം വന്നെത്തി ഒരായിരം ഓണാശംസകൾ.
തുമ്പയും , തുളസിയും , മുക്കുറ്റിപൂവും പിന്നെ മനസ്സിൽ നിറയെ ആഹ്ലാദവുമായി ഈ പൊന്നോണം വരവായി എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ .
കർക്കിടകം പെയ്തൊഴിഞ്ഞു.. നീലാകാശത്ത് ചിങ്ങവെയിൽ. ഓളം വെട്ടും പോലെ കേരളീയരുടെ മനസ്സിൽ പ്രതീക്ഷയുടെ പൊൻകിരണങ്ങൾ വിരിയിച്ചു കൊണ്ട് ഓണം ഇതാ വന്നെത്തുകയായി. ഓണാശംസകൾ .
പൂവിളിയും പുലികളിയും ഊഞ്ഞാൽ ആട്ടവും വിഭവ സമൃദ്ധമായ സദ്യയും ഒരുപിടി നല്ല ബാല്യകാല ഓർമകളുമായി ഒരു പൊന്നോണം കൂടി വരവായി . എന്റെ എല്ലാ കൂട്ടുകാർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകൾ
ആവണിമാസത്തിൽ പൂവിളികളുമായ് ഓണമെത്തുമ്പോൾ മനസ്സിൽ ഗൃഹാത്രത്വത്തിന്റെ വേലിയേറ്റം , സന്തോഷത്തിന്റെയും , സമാധാനത്തിന്റെയും ഓണാഘോഷം വീണ്ടും പടിപ്പുരയിലേക്ക് വന്നെത്തുകയായ് . ഓണാശംസകൾ
വീണ്ടുമൊരു പൊന്നോണം വരവായി പൂക്കളവും ഓണച്ചന്തയും വള്ളംകളിയും കേരളക്കരയില്‍ അങ്ങോളമിങ്ങോളം മാവേലി നാടു വാണിടും കാലം മാനുഷരെല്ലാരും ഒന്നുപോലെ ആ കാലത്തിന്റെ ഓര്‍ത്തുകൊണ്ടു എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍...
ഉച്ചനീചത്വങ്ങളില്ലാത്ത സമഭാവനയാണ് ഓണം കാലങ്ങൾക്ക് മുൻപേ പൂക്കാലമോരുക്കി ഋതുക്കൾ നമുക്കായി കരുതി വച്ച നന്മയുടെ കാർഷികോത്സവം. ഓണാശംസകൾ
സമത്വ സുന്ദരമായ മാവേലി നാടിനായി കൈകോർക്കാം എല്ലാ ആഘോഷങ്ങളും മനുഷ്യ മനസ്സില് നൻമയുടെ തിരികൊളുത്തട്ടെ. എല്ലാ കൂട്ടുകാര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഒാണാശംസകൾ
പൊന്നിൽ ചിങ്ങത്തിലെ ഈ പൊന്നോണം സമ്പൽ സമൃദ്ധിയുടെയും സർവ്വ ഐശ്വര്യത്തിന്റെയും ആയിത്തീരട്ടെ എന്ന് ആശംസിക്കുന്നു .
ഐശ്വര്യവും, സമൃദ്ധിയും നിറഞ്ഞ നല്ല നാളുകള്‍ എന്നും ഉണ്ടാവട്ടെ മനസ്സില്‍ സ്നേഹത്തിന്റെ ഒരു ഓണവുമായി എന്റെ ഒരായിരം ഓണാശംസകള്‍