ദുഃഖം

ദുഃഖം

ഹൃദയം കണ്ണിനോട് പറഞ്ഞു. ഒന്നിനേയും ഒരു പാട് ആഗ്രഹിക്കരുത് എന്തെന്നാൽ. നിന്റെ തകർന്നടിയുന്ന ആഗ്രഹങ്ങൾ കാരണം വേദനിക്കുന്നത് ഞാനാണ് .....

✔ Copied

കരയുന്നവരുടെ മുഖം കാണാൻ എനിക്ക് ഇഷ്ട്ടമാണ് ഒന്നവരെ ചിരിപ്പിക്കാൻ. തനിച്ച് ഇരിക്കുന്നവരെ ശല്യയപ്പെട്ടുത്താൻ എനിക്ക് ഇഷ്ട്ടമാണ് അവരുടെ ഒറ്റപ്പെടൽ ഇല്ലാതാക്കാൻ. എന്നിട്ടും ഞാൻ കരഞ്ഞപ്പോഴും ഒറ്റപ്പെട്ടപ്പോളും എനിക്ക് ചുറ്റും ആരെയും കണ്ടില്ല ഞാൻ.

✔ Copied

ചിലനേരങ്ങളിൽ... നിശബ്ദത എന്നത് വെറുമൊരു സങ്കൽപം മാത്രമാണ് ശ്രദ്ധിച്ചാൽ കേൾക്കാം... വേദനയുടെ നെഞ്ചിടിപ്പ്..

✔ Copied

വായിച്ചു തള്ളിയ ഓരോ പുസ്തകത്താളിനു പിന്നിലും വെട്ടി മാറ്റപ്പെട്ട ഒരു മരത്തിൻറെ പച്ചപ്പുണ്ടായിരുന്നു..

✔ Copied

മറക്കില്ല ഒരിക്കലും. എന്നു പറഞ്ഞവരൊക്കെ . .ഇപ്പൊൾ മറന്നു തുടങ്ങി യിരിക്കുന്നു....

✔ Copied

സ്നേഹിച്ചവരോട് മറക്കാൻ പറയുമ്പോൾ മനസിൽ ഒളിപ്പിച്ചു വച്ച കണ്ണൂനീർതുള്ളികൾ ജീവിതാവസാനം വരെ ഹൃദയത്തെ പൊള്ളിച്ചുകൊണ്ടിരിക്കും

✔ Copied

എത്ര ശ്രമിച്ചാലുമവസാനിപ്പിക്കാനാകാത്ത ചിലതുണ്ട്... മനസ്സിൽ കിടന്ന് വധിക്കപ്പെടാൻ വിധിക്കപ്പെട്ട, ചില പ്രിയപ്പെട്ടവയുടെ... അവസാന ശ്വാസം പോലുള്ളവ!!!

✔ Copied

കരയാൻ ഞാൻ ഒരിക്കലും കൊതിച്ചതല്ല. പക്ഷേ ചില ഓർമ്മകൾ എന്നെയൊന്ന് ചിരിക്കാൻ പോലും അനുവദിച്ചില്ല....

✔ Copied

ചിലപ്പോൾ മനസ്സു ചിലരെ ഓർമ്മിക്കും ചിലരെ മറക്കും എന്തെന്നാൽ മനസ്സു എല്ലാരെയും ഇഷ്ടപ്പെടില്ല ഇഷ്ടപെടുന്നവരെ ഒരിക്കലും മറക്കുകയുമ്മില്ലാ.

✔ Copied

ആഗ്രഹിച്ച പലതും കൈവിട്ടുപോകുമ്പോൾ തിരിച്ചു പിടിക്കാൻ ധൈര്യമില്ലാതെ നിസ്സഹായനായ ഒരു നിമിഷമുണ്ട് അതിനെ വിളിക്കുന്ന ഒരു ഓമനപ്പേരാണ് വിധി

✔ Copied

മനസ്സ് തകരുന്ന വാക്കുകൾ വാൾ പോലെ വിശീ അവർ നടന്ന് നീങ്ങിയപ്പോൾ കണ്ണിരൊഴുകിയ കവിൾതടം കൈവിരലിൽ തുടച്ച് കൊണ്ട് ഞാനെടുത്ത പ്രതിജ്ഞയാണ്.... ഇന്നത്തെ എന്റെ ജീവിതം

✔ Copied

മൗനം സ്നേഹമോ ? അറിയില്ല പക്ഷെ ഉള്ളില് കടലോളം സ്നേഹം സൂക്ഷിക്കുമ്പോഴും, 'സ്നേഹമില്ല ' എന്ന് കേൾക്കേണ്ടിവരുന്ന മനസിന്റെ വേദനയാവം ഒരുപക്ഷെ മൗനം...!

✔ Copied

മരണം എനിക്കും നിനക്കുമിടയിൽ പറയാനൊന്നുമില്ലെങ്കിൽ അത് മരണമാകുന്നു!! ആദ്യം വാക്കുകൾ മരിക്കും പിന്നെ നാം മരിക്കും...

✔ Copied

സംസാരിക്കാൻ ഒന്നും ഇല്ലാതാവുക എന്നതിലും ഭയാനകമാണു,സംസാരിക്കാൻ ആരും ഇല്ലാതാവുക എന്നത്...

✔ Copied

സ്വന്തമെന്നു കരുതി പലതും....പക്ഷെ മറ്റൊരാൾ സ്വന്തമാക്കുന്നതു കണ്ടപ്പോൾ നൊമ്പരം മറച്ച് ചിരിയ്ക്കാനേ എനിക്ക് സാധിച്ചുള്ളൂ...

✔ Copied

മനപ്പൂർവ്വം നമ്മളെ ഒഴിവാക്കുന്നത് കണ്ടാ അങ്ങ് മാറിക്കൊടുത്തേക്കണം അത് ചങ്കായാലും ചങ്കിലെ ചോര ആയാലും....

✔ Copied

സ്വപ്നങ്ങൾ കൊണ്ടൊരു കൊട്ടാരം പണിഞ്ഞപ്പോൾ ഞാൻ അറിഞ്ഞില്ല....., അത് തകരുമെന്ന്........ സ്വപ്നം കാണാൻ പഠിപ്പിച്ചവളും മനസ്സിലാക്കിയില്ല എനിക്കും വേദനിക്കുന്ന ഹൃദയമുണ്ടെന്ന്

✔ Copied

നാമറിയാതെ നമ്മുടെ മനസ്സ് ചിലരെ സ്നേഹിക്കും ഇഷ്ട്ടപ്പെടും സ്വന്തമാക്കാൻ ആഗ്രഹിക്കും. എന്നാൽ അത് നാം തിരിച്ചറിയുന്നത് അവരെ നഷ്ട്ടമയതിനുശേഷം മാത്രമായിരിക്കും,

✔ Copied

സ്വന്തമെന്നു കരുതിയ നിഴലുപോലും, വെയിലിൻ്റെ ഔദാര്യം മാത്രമായിരുന്നു!!

✔ Copied

അടുപ്പം എത്രത്തോളം എന്ന് അറിയാനെങ്കിലും ചെറിയ ചെറിയ അകൽച്ചകൾ നല്ലതാണ്....

✔ Copied

ഭൂമിയിലെ ചില മനസ്സുകൾക്ക് എത്രതോളം സ്നേഹിക്കാൻ കഴിയുമോ അത്ര തന്നെ വേദനിപ്പികാനും കഴിയും,,!!

✔ Copied

വിധിയെന്ന പേരിൽ എന്റെ സ്വപ്നങ്ങളെ കവർന്നെടുത്ത കാലമേ.. പരിഭവമേതുമില്ലാതെ നിന്റെ വഴിയിൽ ഞാൻ പിന്നെയും മുന്നോട്ട് യാത്ര തുടരുന്നു

✔ Copied

ഉളളിൽ സ്നേഹിച്ചുകൊണ്ട് പുറമെ വെറുത്താലും .. ഉളളിൽ വെറുത്തുകൊണ്ട് പുറമെ സ്നേഹിക്കരുത്..

✔ Copied

ഭൂമിയിലുല്ലതൊക്കെ മനുഷ്യന്നു ഉള്ളതാണ്..... പക്ഷെ തിരിച്ചറിയണം ഓരോന്നിന്റെയും സ്ഥാനം

✔ Copied

നിനക്ക് വേണ്ടി കണ്ണുനീർ ചുമക്കാനാണ് എന്റെ കവിളിനു വിധി

✔ Copied

ചിലർ അങ്ങനെയാണ് നമ്മൾ എത്ര വേദനിപ്പിചാലും നമ്മെ വേദനിപ്പിക്കില്ല. കാരണം വേദന എന്താണെന്നു നമ്മളേക്കാൾ അവർക്ക് അറിയാം

✔ Copied

ഒരു ജന്മത്തിന്റെ കാത്തിരിപ്പിനെ പാതി വഴിയില്‍..കോര്‍ത്തെടുക്കാന്‍ എവിടെയോ ഒരു മൌനം... .കാത്തിരിക്കുന്നു...

✔ Copied

മൗനമാണ് നിന്റെ ആയുധമെങ്കിൽ ഒന്നോർക്കുക.. നിന്നെ സ്നേഹിക്കുന്നവരെ മാത്രമേ നിനക്ക് വേദനിപ്പിക്കാൻ കഴിയൂ.

✔ Copied

ഉടഞ്ഞ ചില്ലുകളെ വാരിക്കൂട്ടുമ്പോൾ കൈകൾ മുറിയും... ഓർമ്മകളെ താലോലിക്കുമ്പോൾ മനസ്സും...

✔ Copied

നിലയില്ലാ കയത്തില്‍ മുങ്ങിത്താഴുന്നവനു..... ഒരു... കച്ചിത്തുമ്പ്..പിടിക്കാന്‍ കിട്ടുമ്പൊ ഉള്ള ഒരു പ്രതീക്ഷയുണ്ട്..... ജീവിതം.... അവസാനിക്കാനായില്ല എന്ന ഒരു പ്രതീക്ഷ.

✔ Copied

ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യ ങ്ങ ളാണ് സംഭവിക്കുന്നതെല്ലാം.... പ്രതീക്ഷിക്കുന്ന കാര്യങ്ങൾ മാത്രം സംഭവിച്ചാൽ ആരുടെയും മനസ്സ് വേദനിക്കില്ലായിരുന്നു .

✔ Copied

മറന്ന് കളയേണ്ട ഓര്മകളെ മായ്ച്ചു കളയണം അല്ലെങ്കിലത് നാളെയുടെ സ്വപ്നങ്ങളെ മങ്ങലേല്പ്പിക്കും

✔ Copied

കണ്ണു നീരിന്റെ വിലയും സ്നേഹത്തിന്റെ അളവും പറഞ്ഞറിയിക്കാൻ സാധിക്കില്ല. അത് അനുഭവിക്കുന്നവർക്കെ അതിന്റെ വില അറിയു.

✔ Copied

സ്നേഹിക്കുന്നെങ്കിൽ ഇരുട്ടിനെ സ്നേഹിക്കുക.. കാരണം , ഒന്നു കണ്ണടച്ചാൽ മതി അത് എപ്പോഴും നമ്മോടൊപ്പം ഉണ്ടാകും

✔ Copied

മറ്റൊരാള് കരയാനോ,മനസ്സ് വേദനിയ്ക്കാനോ ഉള്ള സാഹചര്യം ഉണ്ടാക്കാതെ ആവണം നിങ്ങളുടെ ജീവിതം.നിങ്ങള്ക്ക് അവരെ സഹായിക്കാന് കഴിഞ്ഞില്ലെങ്കിലും വേദനിപ്പിക്കാതിരിക്കുക

✔ Copied

നഷ്ട്ടപെട്ട വേദനയെകാൾ എത്രയോ പ്രയാസമാണ് ഉള്ളിലെ സങ്കടങ്ങൾ മറച്ചു മറ്റുള്ളവരുടെ മുന്നിൽ ചിരിച്ചു നിൽക്കാൻ..

✔ Copied

നീ കോരിയിട്ട ഒരു തുള്ളി കണ്ണീരിൽ.. ചാരമായി തീർന്നത് എന്റെ മനസ്സായിരുന്നു...!!!

✔ Copied

മനപ്പൂർവം അല്ലെങ്കിൽ പോലും പ്രിയപെട്ടവരെ വേദനിപ്പിക്കേണ്ടി വന്നാൽ അത് ഒരു കുറ്റബോധമായി മനസ്സിനെ വേദനിപ്പിച്ചു കൊണ്ടേയിരിക്കും

✔ Copied

പ്രിയപ്പെട്ടവര്‍ അകലുമ്പോള്‍ ഉണ്ടാകുന്ന ആ വേദനയേക്കാള്‍ വലിയൊരു ശിക്ഷ.......ഇല്ല ഈ ഭൂമിയില്‍!!!

✔ Copied

വെറുക്കപ്പെടുന്നത് ഒരു വേദനയാണ്..... അതിലും വലിയ വേദനയാണ് തെറ്റിദ്ധാരണയുടെ പേരിൽ ചിലരുടെ മനസ്സിൽ നാം ആരുമല്ലാതാകുമ്പോൾ

✔ Copied