പഴഞ്ചൊല്ലുകൾ
പഴഞ്ചൊല്ലുകൾ
ദീപാവലി
ദീപാവലി
ലോകത്ത് നന്മയുടെയും സാഹോദര്യത്തിന്‍റെയും വെളിച്ചം നിറയട്ടെ എന്ന പ്രാര്‍ത്ഥനയുമായ് ഒരു ദീപാവലി കൂടി വരവായ്.. എല്ലാ പ്രീയ സുഹൃത്തുക്കള്‍ക്കും ഹൃദയം
മനസ്സിലെ ഇരുട്ട് മാറ്റാതെ പുറത്തു തെളിയിച്ചു വയ്ക്കുന്ന ഒരു ദീപത്തിനും , വെളിച്ചം നല്കാനാവില്ല .ഓരോ മനസ്സിലും നന്മയുടെ വെളിച്ചം തെളിയട്ടെ.. ഏവർക്കും ദീപാവലി ആശംസകൾ ...
പാതിവഴിയിൽ വഴിപിഴച്ചുപോയ ഹൃദയ താളങ്ങളെ കൂട്ടിയോജിപ്പിച്ചതിനൊരു തിരിയിടണം. വർണ്ണവിസ്മയങ്ങളുടെ ദീപാവലിക്ക് തിരശീല വീഴും മുൻപ്..!! ദീപാവലി ആശംസകൾ ...
സര്‍വ്വരും സ്വന്തം ഹൃദയത്തില്‍ ഒരു ദീപം കൊളുത്തിവച്ചെങ്കില്‍ കൊട്ടിയടച്ച അതിന്റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നുവച്ചെങ്കില്‍ എല്ലാവര്‍ക്കും നന്മയുടെ വെളിച്ചം വിതറുന്ന, ഹൃദ്യമായ ദീപാവലി ആശംസകള്‍ !!
ദീപയുടെ Husband കിണറ്റിൽ വീണു... ദീപ കയർ എടുത്തു ഇട്ടു കൊടുത്തു.... Husband ഉറക്കെ വിളിച്ചു പറഞ്ഞു.. ദീപാ...വലി......... ദീപാ...വലി Advance Happy Diwali ...
തിന്മയുടേയും അധര്‍മ്മത്തിന്റെയും മേല്‍ നന്മയുടെ പ്രകാശം തെളിയിക്കുന്ന എല്ലാവര്‍ക്കും സന്തോഷകരവും സുരക്ഷിതവുമായ ദീപാവലി ആശംസകള്‍.
ദീപാവലി ആയിട്ട് ഒരു പടക്ക കടയിൽ 2 ദിവസം മുൻപു ജോലിക്കു കയറി.. ആദ്യ ദിവസമല്ലേന്നു കരുതി ചന്ദനതിരിയും വിളക്കും കത്തിച്ചു കണ്ണടച്ചൂ പ്രാർത്ഥിച്ചു... ഇന്നാ കണ്ണു തുറന്നത്. മുതലാളി കണ്ണുതുറന്നോന്നറിയില്ല. ദീപാവലി ആശംസകൾ
ദീപാവലി എന്ന് കേൾക്കുമ്പോൾ മനസിലേക്കു ഓടിയെത്തുന്ന കുറെ നല്ല ഓർമ്മകൾ വീടിന്റെ മുറ്റത്തു പടക്കം പൊട്ടിക്കുന്ന ശബ്ദങ്ങളും പടക്കം വാങ്ങാൻ അങ്ങോട്ടും ഇങ്ങോട്ടും ഒടുന്ന കൂട്ടികളും മുതിർന്നവരും വൈകിട്ട് വിളക്കു കൊളുത്തി പ്രാത്ഥിച്ചിട്ടു പുഴുങ്ങിയ കാച്ചിലും ചേമ്പും മുളക് അരച്ച ചമ്മദിയും കൂട്ടി കഴിച്ചിട്ട് റോഡിലേക്ക് ഇറങ്ങി കൂട്ടുകാരുടെയും നാട്ടുകാരുടെയും കൂടെയേ പല നിറത്തിൽ പല വലിപ്പത്തിൽ ഉള്ള പടക്കങ്ങൾ പൊട്ടിച്ചു ആഘോഷിക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം നിറഞ്ഞു തുളുമ്പും
ദീപാവലി ആശംസകൾ ഐശ്വര്യത്തിന്റെ ദീപം തെളിയട്ടെ എന്നെന്നും ദീപങ്ങളുടെ ഉത്സവരാവിൽ ഏവർക്കും എന്റെ ദീപാവലി ആശംസകൾ...
നന്മയുടെയും, സ്നേഹത്തിന്റെയും പ്രതീകമായ ദീപാവലി എല്ലാവർക്കും സന്തോഷവും, സമാധാനവും നൽകട്ടേ എന്ന് പ്രാർഥിച്ചു കൊണ്ട് സ്നേഹപൂർവ്വം കുടുംബത്തിന്റെ ദീപാവലി ആശംസകൾ നേരുന്നു
ഈ ദീപാവലി ജീവിതത്തിലെ ദുഃഖമാകുന്ന ഇരുട്ടിനെ മാറ്റി സന്തോഷത്തിന്‍റെ പ്രകാശം പരത്തട്ടെ.... അജ്ഞതയുടെ അന്ധകാരം നീക്കി, അറിവിന്‍റെ ഉള്‍വെളിച്ചം പകരട്ടെ.... ഈ ദീപ നാളങ്ങള്‍ ഐക്യത്തിന്‍റെയും ഒരുമയുടെയും വഴികളില്‍ നമുക്കേവര്‍ക്കും പ്രകാശം പരത്തട്ടെ.... ഐശ്വര്യത്തിന്‍റെയും നന്‍മയുടെയും ഒരായിരം ദീപങ്ങള്‍ തെളിയട്ടെ അനുദിനം.... എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍.
പ്രകാശം പരത്തുന്ന. ദീപം പോലെ നീയും നിന്റെ പ്രവർത്തി കളും ഇ ലോകത്തിന്റെ ദീപം ആയി പ്രകാശിക്കുക. നല്ലൊരു ദീപാവലി നേരുന്നു
നാടും, നകരവും വെളിച്ചം ഏകുമ്പോൾ നമ്മുടെ മനസ്സും, വീടും പ്രകാശിക്കട്ടെ. പ്രകാശ പൂ൪ണ്ണമായ ഒരായിരം ദീപാവലി ആശംസകൾ .
ഈ രാതി ആഘോഷത്തിന്റെ ആണ്. ഈ രാത്രിയുടെ അന്ധകാരത്തിൽ ദീപങ്ങൾ ഈ ലോകത്തെ കുടുതൽ വരന പ്രഭ ചോരിയിക്കട്ടെ സുവർണ സുന്ദരമായ ദീപാവലി ആശംസകൾ
വർണ്ണ ദീപമേ എന്നെ നല്ല ഭാവിയിലേക്ക് നയിച്ചാലും. എന്നിൽ പ്രകാശം ചൊരിഞ്ഞാലും പ്രകാശത്തിന്റെ നല്ലൊരു രാതി നേരുന്നു
നിറ ദീപങ്ങളാൽ നിറമാല ചാർത്തുന്ന നിറകുട്ടുകളാൽ വർണ്ണ ശോഭ ചാർത്തുന്ന സ്നേഹത്തോടെ മധുരം പങ്കു വയ്ക്കുന്ന ഒരു ഉത്സവ രാത്രി കുടി വരവായ് മനം നിറഞ്ഞ ദീപാവലി ആശംസകൾ
മനസ്സിൽ ഐശ്വര്യത്തിന്റെയും പ്രകാശ വർണ്ണങ്ങളുടെയും ദീപങ്ങൾ അലതല്ലട്ടെ ജീവിതത്തിൽ എന്നും ഐശ്വര്യം നിറയട്ടെ ഹൃദ്യമായ ദീപാവലി ആശംസകൾ
തിന്മയാകുന്ന അന്ധകാരത്തെ നന്മയാകുന്ന പ്രകാശം ഇല്ലാതാക്കട്ടെ എല്ലാവർക്കും ഒരായിരാം വർണ്ണോജ്വലമായ ദീപാവലി ആശംസകൾ
മനസ്സിന്റെ അകത്തളങ്ങളിലെവിടെയോ ആഘോഷങ്ങൾക്കായ് കാത്തിരിക്കുന്ന ഒരു കുട്ടിയുണ്ട്. വലിയ പടക്കങ്ങൾ പൊട്ടിക്കാൻ ചങ്കുറപ്പില്ലാത്ത,കല്ലു കൊണ്ട് പൊട്ടിക്കുന്ന പൊട്ടാസ് വെടിയൊച്ചയിൽ ആനന്ദിക്കുന്ന ഒരു കൊച്ചുകുട്ടി. ആ കുട്ടിയെ സന്തോഷിപ്പിക്കാൻ എനിക്ക് ഇനിയുമൊരു പൊട്ടാസു പൊട്ടിച്ചു കാണിക്കണം..എല്ലാവർക്കും ദീപാവലി ആശംസകൾ .
ബക്രീത്
ബക്രീദ്
മൈലാഞ്ചി ചുവപ്പിന്റെ മൊഞ്ചുമായി സ്നേഹത്തിന്റെയും സമാധാത്തിന്റെയും ഒരു പെരുന്നാൾ കൂടി വരവായി ഈദ് മുബാറക്ക്
അല്ലാഹുവേ ഞങ്ങൾക്ക് ദീർഘായുസ്സ് തരുകയും ഭക്ഷണ വിശാലത നല്കുകയും ഞങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിച്ചു തരുകയും ഞങ്ങൾക്ക് ശാരീരിക ആരോഗ്യം നല്കുകയും ചെയേണമേ . ഈദ് മുബാറക്ക്
സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനം നമ്മിൽ ആഗതമായിരിക്കുന്നു , സമ്പത്തിന്റെ വിഹിതം പാവപെട്ടവന് നല്കുക നമ്മുടെ ആഘോഷത്തിൽ അവരെയും ഉൾപെടുത്തുക. പെരുന്നാൾ ആശംസകൾ നേർന്നു കൊള്ളുന്നു ...
പുണ്യങ്ങളുടെ പൂക്കാലം വിട ചൊല്ലി. ഇനി ആനന്ദദിനം അധ്വാനിച്ചുണ്ടാക്കിയ സുകൃതങ്ങൾ നഷ്‌ടമാവാതെ ഈ ചെറിയ പെരുന്നാൾ നമുക്ക് ആഘോഷിക്കാം ഏവർക്കും ഈദ് മുബാറക്
സ്നേഹം സത്യമാണകിൽ ത്യാഗം ഓർമ്മപ്പെടുത്തലുകൾ ആകും ,, അങ്ങനെ ഒരു ഓർമപ്പെടുത്തലുമായി ഇതാ വീണ്ടും ഒരു "വലിയപെരുനാൾ " ഏവർക്കും എന്റെയും കുടുംബത്തിന്റെയും സ്നേഹത്തിൽ ചാലിച്ച ബലിപെരുന്നാൾ ആശംസകൾ ...
ഒരിക്കലും നേരിൽ കണാത്ത ഒരിക്കലും പരസ്പരം സംസാരിച്ചിട്ടില്ലാത്ത എന്റെ പ്രിയ കൂട്ടുകാര്ക്കും എന്നെ ഇഷ്ട്ടപെടുന്ന പ്രിയപ്പെട്ട എൻ്റെ ചങ്ങായിമാർക്കും എൻ്റെ പെരുന്നാൾ ആശംസകൾ....
അല്ലാഹുവേ , ഈ ദിനത്തിൽ അനാഥർക്കു കാരുണ്യം ചെയ്യാനും , അന്നം ദാനം ചെയാനും , സലാം അഭിവാദനങ്ങൾ നിർവഹിക്കുവാനും എനിക്ക് അവസരം നല്കണമേ . എല്ലാവരുടെയും അഭയകേന്ദ്രമായ നാഥാ നല്ലവരോട് സഹവസിക്കാൻ നീയെനിക്കു ഭാഗ്യം നല്കു . ബക്രീദ് ആശംസകൾ .
ത്യാഗത്തിന്റെ തീ ചൂളയിലിട്ട വിശ്വാസ്യതയുടെയും , സമർപ്പണത്തിന്റെയും സന്ദേശവുമായി വീണ്ടും ഒരു ബലിപെരുന്നാൾ കുടി ... ബക്രീദ് ആശംസകൾ .
മുഹബത്തിന്റെ മുന്തിരി തേനുമായ് പെരുന്നാൾ വരവായി. ഖൽബിൽ സ്നേഹത്തിന്റെ ഇശലുമായ് വന്ന എന്റെ പ്രിയ സുഹൃത്തുക്കൾക്ക് നന്മ നിറഞ്ഞ ഈദ് ആശംസകൾ
ആത്മാവിൽ ആനന്ദത്തിന്റെ വർണ്ണപൊലിമ തീർത്ത് ഒരു പെരുന്നാൾ കൂടി... കൂട്ടുകാർക്ക് ഹൃദയത്തിൽ ചാലിച്ച ഒരായിരം പെരുന്നാൾ മധുരങ്ങൾ.... ഹാപ്പി ഈദ് മുബാറക്.
സ്നേഹ ബന്ധങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കും സമൂഹ കടമകൾക്കും കരുത്തേകി കൊണ്ട് വീണ്ടുമൊരു ബലി പെരുന്നാൾ കൂടി നമ്മിലേക്ക് സമഗതമായി ഞാന്‍ അറിയുന്ന ...എന്നെ അറിയുന്ന.....ഞാന്‍ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന.....എല്ലാ പ്രിയ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍..
മുഹബ്ബതിന്റെ മുന്തിരി തേനുമായി ഒരു പെരുന്നാൾ നിലാവു കൂടി വരവായി .... ഖൽബിൽ സ്നേഹത്തിന്റെ ഇഷലുമായി എന്റെ ബലി പെരുന്നാൾ ആശംസകൾ ..
ഒരു പനിനീർപൂവ് പരിമളം പരത്തുന്ന പോലെ ഓരോ ഹൃദയങ്ങളിലും വിരിയട്ടെ സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും പനിനീർ പൂക്കൾ ഏവർക്കും പെരുന്നാൾ ആശംസകൾ
ആഘോഷത്തിന്റെ പരിമളവും സ്നേഹത്തിന്റെ സുഗന്ധവും അന്തരീക്ഷത്തിൽ നിറഞ്ഞു നില്ക്കുന്ന ഈ വേളയിൽ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സന്ദേശവുമായി വീണ്ടും ഒരു ബലി പെരുന്നാൾ കുടി . ബലിപെരുന്നാൾ ആശംസകൾ
പ്രാർഥനകൾ വർദ്ധിപ്പിച്ചു സകല തിന്മകളിൽ നിന്ന് അകന്നു നില്ക്കാനും ആത്മീയമായും ശാരീരികമായും സ്വയം പര്യാപ്തനാവാൻ ഈ പുണ്യ ദിനങ്ങളെ സമ്മാനിച്ച അല്ലാഹുവിനു നന്ദി . ബക്രീദ് ആശംസകൾ
ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ഒരു പുണ്യദിനം കുടി സമാഗതമാകുന്നൂ.. പ്രിയ കൂട്ടുകാരെ എല്ലാപേർക്കും ബക്രീദ് ആശംസകൾ
ആഘോഷത്തിന്റെ പരിമളവും സ്നേഹത്തിന്റെ സുഗന്ധവും അന്തരീക്ഷത്തിൽ നിറഞ്ഞു നില്ക്കുന്ന ഈ വേളയിൽ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സന്ദേശവുമായി വീണ്ടും ഒരു ബലി പെരുന്നാൾ കുടി .... ബലിപെരുന്നാൾ ആശംസകൾ
റംസാൻ
റംസാൻ
ഒരു കാരക്കയുടെ കഷ്ണം കൊണ്ടെങ്കിലും നിങ്ങൾ നോമ്പ് തുറപ്പിക്കുവീൻ എന്ന് പഠിപ്പിച്ച നബി (സ്വ) തങ്ങളുടെ വാക്കുകൾ ഓർത്തുകൊണ്ട്... ഏവർക്കും പുണ്യങ്ങളുടെ പൂക്കാലത്തേക്ക് സ്വാഗതം.
നോമ്പിന്റെയും ത്യാഗത്തിന്റെയുംപ്രതീകമായി , ലൈലത്തുൽ ഖദ്റിന്റെ നൻമയുമായി ഇതാ ഒരു റമളാൻ കൂടി വരവായി.. എല്ലാവർക്കും റംസാൻ ആശംസകൾ
അയൽവാസി പട്ടിണി കിടക്കുന്ന സമയത്ത് ഒരു മുസ്ലിം വയറ് നിറച്ച് ഭക്ഷണം കഴിച്ചാൽ അവൻ പരിപൂർണ മുസ്ലിം അവുകയില്ല :മുഹമ്മദ് നബി റംസാൻ ആശംസകൾ
ശവ്വാലിന്റെ പൊന്നമ്പിളിക്കീറ് മാനത്തു തെളിയവേ വിശ്വാസി ഹൃദയത്തിൽ പെരുന്നാളിന്റെ നിലാവ് ഏവർക്കും എന്റെ ചെറിയപെരുന്നാൾ ആശംസകൾ
നാളത്തെ പുലരി ഈദിന്റെതാണ്. കഴിഞ്ഞ ദിന രാത്രങ്ങളിലൂടെ നേടിയെടുത്ത ഊർജ്ജം വരും നാളുകളിലേക്ക് നമുക്കേവർക്കും പ്രയോജനകരമാവട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട് സുഹൃത്തുക്കൾക്ക് എന്റെയും കുടുംബത്തിന്റെയും ഹൃദ്യമായ പെരുന്നാൾ ആശംസകൾ...
മുപ്പത് നോമ്പിൻറ്റെ പുണ്യവും. അത്തറിന്റെ സുഗന്ധവും കൈകളില്‍ മൈലാഞ്ചി ചോപ്പിൻറ്റെ മനോഹാരിതയും തക്ബീർ ധ്വനികളാൽ കാതിനും ഖൽബിനും സന്തോഷമേകി ഒരു ചെറിയ പെരുന്നാൾ കൂടി .. എല്ലാ കൂട്ടുകാർക്കും എൻറ്റെ ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ
ഒരു നല്ലവാക്കു ഒരു നല്ലവൃക്ഷത്തെപ്പോലെയാണ് അതിന്റെ വേരുകൾ ഉറച്ചതും ശിഖരങ്ങൾ ആകാശത്തു ഉയർന്നു നിൽക്കുകയും ചെയ്യുന്നു ഖുർആൻ Happy ramsan
നീട്ടുന്ന കൈകൾ നാഥാ നീ മടക്കല്ലേ.. നേട്ടത്തെ ഉത്തരം നല്കിടാതിരിക്കല്ലേ.. നേർവഴി കാട്ടാതെ ഇരുളിൽ നടത്തല്ലേ നഷ്ട്ടപെട്ട കൂട്ടരിൽ ഞങ്ങളെ പെടുത്തല്ലേ … Happy ramsan
പരിപാവനമായ വ്രതാനുഷ്ടനത്തിന്റെ ഈ റംസാൻ നാളുകളിൽ പരമകാരുണികനായ അല്ലാഹുവിന്റെ കൃപ നിനക്കുണ്ടാകട്ടെ . റംസാൻ ആശംസകൾ
അല്ലാഹുവേ , സുകൃതങ്ങൾ ചെയ്യാൻ പുർണ്ണ മനസ്സും ഉണർവ്വും എനിക്ക് നീ ഔദാര്യമായി തരണേ , അശ്രദ്ധയും അബദ്ധവും എന്നിൽ നിന്ന് അകറ്റുകയും ചെയ്യണേ , നിന്റെ മഹത്തായ ദാന ശീലത്തെ മുൻ നിർത്തി ഞാൻ ചോദിക്കുന്നു .ഈ ദിനത്തിൽ നിന്റെ വസിഷ്ട്ട ദാസന്മാർക്കുമേൽ അവതരിക്കുന്ന സർവ്വ അനുഗ്രഹത്തിൽ നിന്നും ഒരു വിഹിതം നീ വിദിച്ചു അരുളനെ. റംസാൻ മുബാറക്ക്
പ്രാർത്ഥനകൾ വർദിപ്പിച്ചു സകല തിന്മകളിൽ നിന്ന് അകന്നുനില്ക്കുവാനും , ആത്മീയമായും , ശാരീരികമായും സ്വയം പര്യാപ്ത്തനാകാൻ ഈ പുണ്യ ദിനങ്ങളെ സമ്മാനിച്ച അല്ലാഹുവിനെ നന്ദിയോടെ സ്മരിക്കുന്നു റംസാൻ മുബാറക്ക്
പത്തു ദിവസങ്ങൾ അടങ്ങുന്ന മൂന്ന് ഭാഗങ്ങളായി റമദാനെ തിരിച്ചിരിക്കുന്നു. ഇതിനെ റഹ്‌മ (ദൈവകൃപ), മഗ്‌ഫിറ(പാപമോചനം), നിജാദ് (നരക വിമുക്തി) എന്നിങ്ങനെ പേരു നൽകിയിരിക്കുന്നു. അവസാനത്തെ പത്തിലുള്ള പവിത്രമാക്കപ്പെട്ടതും ആയിരം മാസത്തേക്കാൾ പുണ്യകരവുമായ രാവാണ് ലൈലത്തുൽ ഖദ്ർ. ഖുർആൻ അവതരിപ്പിച്ചുവെന്നതാണ് ഈ രാവിന്റെ പ്രത്യേകത. റംസാൻ മുബാറക്ക്
ഈ പരിശുദ്ധ മാസത്തിന്റെ പുണ്യം നിനക്ക് സന്തോഷവും സമാധാനവും നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....റമദാൻ മുബാറക്
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹ വാതിലുകൾ എന്നും നിനക്കായി തുറന്നീടുവാൻ പ്രാർത്ഥിക്കുന്നു....റംസാൻ ആശംസകൾ
വിഷു
വിഷു
ഓർമ്മകൾ കൂട് കൂട്ടിയ മനസിന്റെ തളിർ ചില്ലയിൽ , പൊന്നിൻ നിറമുള്ള ഒരായിരം ഓർമകളുമായി , ഒരു വിഷു കൂടി വരവായി.. ഒത്തിരി സ്നേഹത്തോടെ ഒരായിരം വിഷു ആശംസകൾ
കണി കണ്ടുണർന്നു.. വാക്കിലും ചിന്തയിലും പ്രവൃത്തിയിലും കോടി മുണ്ടിന്റെ നന്മയും കൊന്നപൂക്കളുടെ ഭംഗിയും കൈനീട്ടത്തിന്റെ ഐശ്വര്യവും നിറയുന്ന ഒരു നല്ല വിഷു ആവട്ടെ ഇത് .വിഷു ആശംസകൾ
കണി കണ്ടുണർന്നു. വാക്കിലും പ്രവൃത്തിയിലും ചിന്തയിലും കോടി മുണ്ടിന്റെ നന്മയും കൊന്നപൂക്കളുടെ ഭംഗിയും കൈനീട്ടത്തിന്റെ ഐശ്വര്യവും നിറയുന്ന ഒരു നല്ല വിഷു ആവട്ടെ ഇത്. വിഷുആശംസകൾ
നിലവിളക്കിന്റെ നിറദീപവും, നിറനാഴിയും ധാന്യങ്ങളും കണിവെള്ളരിയും പുല്ലാങ്കുഴലെന്തിയ ഒരു കള്ളകണ്ണനെയും താളികയിലാക്കിയുള്ള ഒരു രാത്രിയിലെ കാത്തിരിപ്പ് ഒരു വർഷത്തിലേക്കുള്ള ഐശ്വര്യത്തിന്റെ പ്രയാണമാകട്ടെ. വിഷു ആശംസകൾ
ഒരു നല്ല തുടക്കത്തിനു സാക്ഷിയായി ഒരു കണിക്കൊന്നയാകാൻ മോഹം എല്ലാ മോഹങ്ങളും ആഗ്രഹങ്ങളും പൂവണിയട്ടെ എന്നാശംസിക്കുന്നു . വിഷു ആശംസകൾ
മനസ്സിൽ നിറയെ കണിക്കൊന്നകൾ വിരിയിച്ചു കൊണ്ട് വീണ്ടും ഒരു വിഷു വരവായ്. കയ്യ് നിറയെ ക്യ്യ്നീട്ടവും മനം നിറയെ മധുര സ്മൃതികളും ലഭിക്കട്ടെ . എന്റെ വിഷു ആശംസകൾ
കണി കണ്ടുണർന്നു വാക്കിലും നോക്കിലും , ചിന്തയിലും , പ്രവർത്തിയിലും, കൊടിമുണ്ടിന്റെ നന്മയും, കൊന്നപൂവിന്റെ ഭംഗിയും , കൈനീട്ടത്തിന്റെ ഐ ശ്വര്യവും നിറയുന്ന ഒരു വിഷുക്കാലം കുടി ..
ഓർമ്മകളിൽ കണിക്കൊന്നയും വിഷു കൈനീട്ടവും . നില വിളക്കിന്റെ പ്രഭയിൽ തിളങ്ങുന്ന അമ്പാടി കണ്ണനും മനസ്സ് വിഷു കണിക്കായി കൊതിക്കുന്നു വിഷു ആശംസകൾ
ഐശ്വര്യത്തിൻറേയുംസമൃദ്ധിയുടേയും ഉത്സവമായ വിഷു വരവായി. മനസ്സിൽ ഉണ്ണിക്കണ്ണൻറെ രൂപവും കയ്യിൽ കൊന്നപ്പൂക്കളുമായി എല്ലാവർക്കും സമ്പൽസമൃദ്ധിയുടെ വിഷുദിനം ആശംസിക്കുന്നു
മയിൽപീലിയും ചുടി നില്ക്കുന്ന കാർവർണ്ണനെ കനികാണാൻ കണി വെള്ളരിയും , കൊന്നപൂവും , കൈനീട്ടവും , വരും വർഷത്തിന്റെ ഐശ്വര്യം ആകുവാൻ എന്റെ എല്ലാ ആശംസകളും നേരുന്നു . വിഷുദിനാശംസകൾ ..
കണികാണും നേരം കമലാനേത്രന്റെ നിറമേഴും മഞ്ഞ തുകിൽ ചാർത്തി കനക കിങ്ങണി വളകൾ മോതിരം അണിഞ്ഞു കാണേണം ഭഗവാനെ ഏവർക്കും വിഷു ആശംസകൾ
എല്ലാ കൂട്ടുകാർക്കും നന്മ നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു ഒപ്പം സമ്പൽസമൃതിയാർന്ന ഒരു വർഷമാകട്ടെ ഇതെന്ന് പ്രാർത്ഥിക്കുന്നു
ഏപ്രിൽ ഫൂൾ
വിഡ്ഢി ദിനം
ഈ ലോകത്തെക്കാളും ഉയരത്തിലാണ് നിന്റെ അപാരമായ ബുദ്ധി , ഇതൊക്കെ എവിടെ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു അമ്പടാ കള്ളാ ഏപ്രിൽ ഒന്ന് നിന്റെ ദിവസാന്നു എന്നോട് ഒരു വാക് പറഞ്ഞോ നീ എന്നാലും ആ ഒരു ദിവസം നിന്നെ മറക്കില്ലടാ ഞാൻ ഉറപ്പാ പ്രാർഥനയോടെ ഹാപ്പി എപ്രിൾഫൂൾ ഡേ
എല്ലാ വർഷത്തിലും ഏപ്രിൽ ഒന്നിന് നിന്നെ ആശംസിക്കുന്നത് എന്റെ ഒളിമങ്ങാത്ത ഓർമ്മയാണ്. എന്തുകൊണ്ടെന്നാൽ ഈ സുദിനം നിനക്കായി ഉണ്ടാക്കിയതാണ് അളിയാ ഓ അപാരം തന്നെ.. ഹാപ്പി ഏപ്രിൽ ഫൂൾ ഡേ
പ്രിയപ്പെട്ട കുട്ടുകാരാ, ഞാൻ ആശ്ചര്യം കൊള്ളുന്നു നിന്റെ ഓരോ ചുവടുവെപ്പിലും , നിന്റെ സ്വാതന്ത്ര്യത്തിൽ , നിന്റെ അഗാതമായ അറിവിൽ പക്ഷെ ഒന്ന് മാത്രം എനിക്ക് വളരെ പ്രധാനപെട്ടതാണ് നിന്റെ ജന്മദിനം നിനക്ക് അഭിമാനിക്കാം ഈ സുദിനത്തിൽ . ഹാപ്പി ഫൂൾസ് ഡേ .
ഈ ഒരു ദിവസം മാത്രം എത്ര ബോധം പോയാലും ഞാൻ മറക്കില്ല . ഇന്നല്ലേ ആ സുദിനം നീ ഈ ഭൂമിയിലേക്ക് ആഗതനായ ദിവസം നിനക്ക് അഭിമാനിക്കാം..
ലോകം മുഴുവൻ നിന്നെയും നിന്റെ കഴിവുകളേയും കുറിച്ച് പറയുന്ന ഒരു നാൾ വരും ആ ദിവസം ഒട്ടും വിദൂരമല്ല . എന്നും നിന്റെ ജന്മദിനം ഓർത്തുകൊണ്ട് നേരുന്നു എപ്രിൽ ഫുൾ ഡേ ആശംസകൾ .
ഞാൻ അറിഞ്ഞു. കൊച്ചു കള്ളാ ഒളിച്ചുവച്ചിരിക്കുകയായിരുന്നു അല്ലെ ചെലവ് ചെയ്യണം കേട്ടോ ! വരുന്ന ഏപ്രിൽ 1-ആം തീയതിയാനല്ലേ നിന്റെ ബർത്ത് ഡേ വിഷസ് ഇൻ അഡ്വാൻസ്